• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്കൂളുകളും കോളേജുകളും തുറക്കുന്നതിന് മാർഗ്ഗനിദേശം പുറത്തിറക്കി യുജിസി: മാസ്കും സോഷ്യൽ ഡിസ്റ്റൻസിംഗും

ദില്ലി: കൊവിഡ് വ്യപനത്തിന് ശേഷം സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി യുജിസി. ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ കോവിഡ് -19 ൽ നിന്ന് സ്വയം രക്ഷ നേടുന്നതിനായി വിദ്യാർത്ഥികളും അധ്യാപകരും പാലിക്കേണ്ട പ്രതിരോധ നടപടികളോടൊപ്പം സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നതിനുള്ള യുജിസി മാർഗ്ഗനിർദ്ദേശങ്ങളുമാണ് പുറത്തിറക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നങ്ങളും കണക്കിലെടുത്താണ് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്.

കേരളത്തിൽ 100 ദിവസം കൊണ്ട് അന്‍പതിനായിരം തൊഴിൽ, 4 മാസം കൊണ്ട് ഒരു ലക്ഷം, അഭിമാനകരമായ നേട്ടം

ആഴ്ചയിൽ ആറ് ദിവസം എന്ന കണക്കിൽ സീറ്റുകളിൽ ശാരീരിക അകലം പാലിച്ചുകൊണ്ട് ഘട്ടംഘട്ടമായായിരിക്കും സ്കൂളുകൾക്കുള്ള ഷെഡ്യൂളുകൾ പുറത്തിറക്കുക. "ക്ലാസ് മുറികളിലോ പഠന സൈറ്റുകളിലോ സ്ഥലത്തിന്റെ ലഭ്യതയെ ആശ്രയിച്ച്, 50% വരെ വിദ്യാർത്ഥികളെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ക്ലാസുകളിൽ ഇരിക്കാൻ പങ്കെടുക്കാൻ അനുവദിക്കാമെന്നാണ് യുജിസി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നത്.

കോളേജുകളും സംസ്ഥാന സർവ്വകലാശാലകളും എപ്പോൾ സാധാരണ രീതിയിലുള്ള ക്ലാസുകൾ ആരംഭിക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം. കൊവിഡ് വ്യാപനം മൂലം യാത്രാ നിയന്ത്രണങ്ങളോ വിസ പ്രശ്നങ്ങളോ കാരണം കോഴ്സുകൾ പുനരാരംഭിക്കാൻ കഴിയാത്ത രാജ്യാന്തര തലത്തിലുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു പദ്ധതി തയ്യാറാക്കാനും യുജിസി വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ ഒക്ടോബർ 15 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് കേന്ദ്രസർക്കാർ നേരത്തെ തന്നെ അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിനനുസരിച്ച് ഓരോ സംസ്ഥാനങ്ങൾക്കും മാർഗ്ഗനിർദേശങ്ങൾ പുറപ്പെുവിക്കുകയും ചെയ്യാം.

സ്കൂളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള യുജിസി മാർഗ്ഗനിർദേശങ്ങൾ. ആറ് അടിസ്ഥാന മാർഗ്ഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

1. ഫേസ് മാസ്ക്, സോഷ്യൽ ഡിസ്റ്റൻസിംഗ് എന്നിവ നിർബന്ധമാണ്. നിർബന്ധമായും ആറടി അകലം പാലിക്കണമെന്നാണ് ചട്ടം.

2. സാധ്യമാകുമ്പോഴെല്ലാം ആൽക്കോൾ അധിഷ്ടിതമായ സാനിറ്റൈസറുകൾ ഉപയോഗിക്കുകയോ സോപ്പ് ഉപയോഗിച്ച് 40 മുതൽ 60 സെക്കന്റ് വരെ കൈ സോപ്പിട്ട് കഴുകണം.

3. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും ടിഷ്യൂ പേപ്പറോ തൂവാലയോ ഉപയോഗിച്ച് മൂടിവെക്കണം. ശ്വസന മര്യാദകളും കൃത്യമായി പാലിക്കണം.

4. എല്ലാവരും ആരോഗ്യസ്ഥിതി വിലയിരുത്തുകയും വേഗത്തിൽ രോഗാവസ്ഥ തിരിച്ചറിയുകയും വേണം.

5. പരസ്യമായി തുപ്പുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

6 ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

യുജിസിയുടെ പ്രതിരോധ നടപടികൾ

യു‌ജി‌സി മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ കൂടാതെ, കോളേജുകളും, യൂണിവേഴ്സിറ്റികളും ക്ലാസുകൾ‌ പുനരാരംഭിക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഒരു പട്ടികയും യു‌ജി‌സി പുറത്തിറക്കിയിട്ടുണ്ട്.

1. ഏതെങ്കിലും കോളേജ് ക്ലാസ് പുനരാരംഭിക്കുന്നതിന് മുമ്പ് ഒരു പ്രദേശം കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോൾ, എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതും നിർബന്ധമാണ്.

2. അവർക്ക് ഇത് പ്രധാനപ്പെട്ടതാണെന്ന് തോന്നുകയാണെങ്കിൽ, സംസ്ഥാന സർക്കാർ കർശനമായ വ്യവസ്ഥകളും മാർഗ്ഗനിർദ്ദേശങ്ങളും വികസിപ്പിച്ചേക്കാം. കോവിഡ് -19 ൽ നിന്ന് തങ്ങളുടെ വിദ്യാർത്ഥികളും അധ്യാപകരും ഉദ്യോഗസ്ഥരും സുരക്ഷിതമായി തുടരുന്നതിന് സർവകലാശാലകളും കോളേജുകളും മതിയായ ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്.

3. കോളേജുകളും സർവ്വകലാശാലകളും നിയന്ത്രണരഹിതമായ മേഖലകളിൽ മാത്രമേ വീണ്ടും തുറക്കാൻ കഴിയൂ, കൂടാതെ കണ്ടെയ്നർ സോണുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളെയും സ്റ്റാഫുകളെയും ഈ സ്ഥാപനങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കില്ല. കണ്ടെയ്ൻമെന്റ് സോണുകൾ സന്ദർശിക്കരുതെന്നും നിർദ്ദേശമുണ്ട്.

English summary
UGC guidelines for reopening schools and colleges, preventative measures released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X