യുജിസി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, വെബ്സൈറ്റ് വഴി ഫലം അറിയാം
ദില്ലി: യു ജി സി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജൂണ്‍ 2020ലെ പരീക്ഷാഫലമാണ് എന്‍ ടി എ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് . ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി ആപ്ലിക്കേഷന്‍ നമ്പറും ജനന തീയ്യതിയും നല്‍കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാവുന്നതാണ്. ജൂണില്‍ നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 24 മുതല്‍ നവംബര്‍ 13 വരെയുള്ള തീയതികളിലാണ് നടത്തിയത്. കഴിഞ്ഞദിവസം ഓരോ വിഷയത്തിന്റേയും കട്ട് ഓഫ് മാര്‍ക്കും പ്രസിദ്ധീകരിച്ചിരുന്നു.



Click it and Unblock the Notifications