കോളജുകള്‍ തുറക്കാന്‍ വൈകും; ജൂലൈയില്‍ പ്രവര്‍ത്തനം തുടങ്ങേണ്ടെന്ന് ശുപാര്‍ശ
ദില്ലി: കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കലാലയങ്ങള്‍ ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കില്ല. സപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ മതിയെന്നാണ് ശുപാര്‍ശ. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അധ്യയന വര്‍ഷം തുടങ്ങുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ യുജിസി സമിതിയെ നിയോഗിച്ചിരുന്നു. സമതി സമര്‍പ്പിച്ച ശുപാര്‍ശയിലാണ് സപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന നിര്‍ദേശമുള്ളത്. രണ്ട് സമിതികളെയാണ് യുജിസി നിയോഗിച്ചിരുന്നത്.

അധ്യയന വര്‍ഷം കുറയുന്നത് മൂലമുള്ള പ്രതിസന്ധി പഠിക്കാനും ഓണ്‍ലൈന്‍ എജ്യുകേഷന്‍ സംബന്ധിച്ച് പരിശോധിക്കാനും. ഹരിയാന യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ആര്‍സി കുഹാദ് ആയിരുന്നു ഒരു സമിതിയുടെ അധ്യക്ഷന്‍. യൂണിവേഴ്സിറ്റി പരീക്ഷകള്‍ നടത്താനുള്ള സാധ്യതകളാണ് അവര്‍ പരിശോധിച്ചത്. ഇഗ്നോ വിസി നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതി പരിശോധിച്ചത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്തത് സംബന്ധിച്ചാണ്. രണ്ട് സമിതികളും അവരുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിച്ചു.
ജൂലൈക്ക് പകരം സപ്തംബറില്‍ അധ്യയന വര്‍ഷം തുടങ്ങാമെന്നാണ് ഒരു സമിതിയുടെ ശുപാര്‍ശ. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണെങ്കില്‍ ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്താമെന്നാണ് രണ്ടാമത്തെ സമിതിയുടെ നിര്‍ദേശം. ലോക്ക് ഡൗണ്‍ തീരുന്ന മെയ് മൂന്നിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. രണ്ട് സമിതികളുടെ റിപ്പോര്‍ട്ടുകളും പരിശോധിച്ച ശേഷം പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശുപാര്‍ശ ചെയ്ത എല്ലാ കാര്യങ്ങളും അംഗീകരിക്കാന്‍ സാധ്യതയില്ലെന്നും അവര്‍ പറഞ്ഞു. എന്‍ട്രന്‍സ് പരീക്ഷകളും നേരത്തെ നടത്തേണ്ടിയിരുന്ന ബോര്‍ഡ് പരീക്ഷകളുമാണ് അധികൃതര്‍ക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications