കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളജുകള്‍ തുറക്കാന്‍ വൈകും; ജൂലൈയില്‍ പ്രവര്‍ത്തനം തുടങ്ങേണ്ടെന്ന് ശുപാര്‍ശ

  • By Desk
Google Oneindia Malayalam News

ദില്ലി: കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കലാലയങ്ങള്‍ ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കില്ല. സപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ മതിയെന്നാണ് ശുപാര്‍ശ. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അധ്യയന വര്‍ഷം തുടങ്ങുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ യുജിസി സമിതിയെ നിയോഗിച്ചിരുന്നു. സമതി സമര്‍പ്പിച്ച ശുപാര്‍ശയിലാണ് സപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന നിര്‍ദേശമുള്ളത്. രണ്ട് സമിതികളെയാണ് യുജിസി നിയോഗിച്ചിരുന്നത്.

23

അധ്യയന വര്‍ഷം കുറയുന്നത് മൂലമുള്ള പ്രതിസന്ധി പഠിക്കാനും ഓണ്‍ലൈന്‍ എജ്യുകേഷന്‍ സംബന്ധിച്ച് പരിശോധിക്കാനും. ഹരിയാന യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആര്‍സി കുഹാദ് ആയിരുന്നു ഒരു സമിതിയുടെ അധ്യക്ഷന്‍. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നടത്താനുള്ള സാധ്യതകളാണ് അവര്‍ പരിശോധിച്ചത്. ഇഗ്നോ വിസി നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതി പരിശോധിച്ചത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്തത് സംബന്ധിച്ചാണ്. രണ്ട് സമിതികളും അവരുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിച്ചു.

ജൂലൈക്ക് പകരം സപ്തംബറില്‍ അധ്യയന വര്‍ഷം തുടങ്ങാമെന്നാണ് ഒരു സമിതിയുടെ ശുപാര്‍ശ. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണെങ്കില്‍ ഓണ്‍ലൈന് വഴി പരീക്ഷ നടത്താമെന്നാണ് രണ്ടാമത്തെ സമിതിയുടെ നിര്‍ദേശം. ലോക്ക് ഡൗണ്‍ തീരുന്ന മെയ് മൂന്നിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. രണ്ട് സമിതികളുടെ റിപ്പോര്‍ട്ടുകളും പരിശോധിച്ച ശേഷം പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശുപാര്‍ശ ചെയ്ത എല്ലാ കാര്യങ്ങളും അംഗീകരിക്കാന്‍ സാധ്യതയില്ലെന്നും അവര്‍ പറഞ്ഞു. എന്‍ട്രന്‍സ് പരീക്ഷകളും നേരത്തെ നടത്തേണ്ടിയിരുന്ന ബോര്‍ഡ് പരീക്ഷകളുമാണ് അധികൃതര്‍ക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി.

സൗദി അറേബ്യയില്‍ കര്‍ഫ്യൂ ഇളവ്; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ... അധികനാള്‍ ഇളവില്ല, അറിയേണ്ടതെല്ലാംസൗദി അറേബ്യയില്‍ കര്‍ഫ്യൂ ഇളവ്; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ... അധികനാള്‍ ഇളവില്ല, അറിയേണ്ടതെല്ലാം

ബാങ്ക് വിളി 'നിരോധിച്ച്' യോഗി സര്‍ക്കാര്‍; പരാതിയുമായി ഇമാമുമാര്‍, പ്രതികരിക്കാതെ അധികൃതര്‍ബാങ്ക് വിളി 'നിരോധിച്ച്' യോഗി സര്‍ക്കാര്‍; പരാതിയുമായി ഇമാമുമാര്‍, പ്രതികരിക്കാതെ അധികൃതര്‍

English summary
UGC Panels Recommend College Session will start from September
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X