കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക യുജിസി പുറത്ത് വിട്ടു, ഒരെണ്ണം കേരളത്തില്‍!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പ്രവര്‍ത്തിയ്ക്കുന്ന 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) പുറത്ത് വിട്ടു. അതില്‍ ഒന്ന് കേരളത്തിലും ഉണ്ട് എന്നതാണ് ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്.

സര്‍വ്വകലാശാല എന്ന പേര് സ്വയം സ്വീകരിച്ചാണ് ഇവരില്‍ മിക്കവരും തട്ടിപ്പ് നടത്തിയിരുന്നത്. എന്നാല്‍ കേന്ദ്ര-സംസ്ഥാന നിയമപ്രകാരം സ്ഥാപിച്ചവ മാത്രമാണ് സര്‍വ്വകലാശാല പദവിയിലുള്ളതെന്ന് യുജിസി വ്യക്തമാക്കുന്നു. അല്ലാത്ത പക്ഷം പ്രത്യേക സര്‍വ്വകലാശാല പദവി നിയമപ്രകാരം നല്‍കണം.

UGC

കേരളത്തില്‍ ഉണ്ട് എന്നവകാശപ്പെടുന്ന സെന്റ് ജോണ്‍സ് യൂണിവേഴ്റ്റിയും യുജിസിയുടെ പട്ടികയില്‍ ഉണ്ട്. സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, കിഷനാട്ടം എന്നാണ് വ്യാജന്‍മാരുടെ പട്ടികയിലുള്ള വിലാസം.

ഈ വ്യാജ സര്‍വ്വകലാശാലയെ കുറിച്ച് നേരത്തേയും വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. 2009 ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടിരുന്നു

വ്യാജ സര്‍വ്വകലാശാലകളില്‍ എട്ടെണ്ണം ഉത്തര്‍ പ്രദേശില്‍ ആണ് ഉള്ളത്. ആറെണ്ണം ദില്ലിയിലും. തമിഴ്‌നാട്, കര്‍ണാടകം, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും ഉണ്ട്.

വ്യാപകമായ പരാതികള്‍ ലഭിച്ചുതുടങ്ങിയതോടെയാണ് യുജിസി അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് രാജ്യത്ത് പ്രവര്‍ത്തിയ്ക്കുന്ന 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്ത് വിട്ടത്. വ്യാജ സര്‍വ്വകലാശാലകളെ കുറിച്ചറിയാന്‍ ക്ലിക്ക് ചെയ്യുക.

English summary
Warning students to refrain from enrolling in fake institutions, the University Grants Commission (UGC) has released a list of 21 such bogus varsities of which eight are in Uttar Pradesh and six in Delhi and one in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X