കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജസർവ്വകലാശാലകൾ കൂടുതൽ യുപിയിൽ: കേരളത്തിൽ ഒന്ന്, പട്ടിക പുറത്തിറക്കി യുജിസി!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ വ്യാജ സർവ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ നിയമങ്ങൾക്ക് വിധേയമല്ലാതെ രാജ്യത്ത് പ്രവർത്തിച്ചുവരുന്ന 24 സർവ്വകലാശാലകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ എട്ടെണ്ണവും ഉത്തർപ്രദേശിലാണ് പ്രവർത്തിച്ചുവരുന്നത്. ദില്ലിയിൽ ഏഴെണ്ണവും പശ്ചിമബംഗാൾ, ഒഡിഷ എന്നീ രാജ്യങ്ങളിൽ രണ്ടെണ്ണം വീതവും ഇത്തരം സർവ്വകലാശാലകൾ പ്രവർത്തിച്ചുവരുന്നുണ്ട്. കേരളം, കർണ്ണാടക, മഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള ഓരോ സർവ്വകലാശാലകൾ പ്രവർത്തിച്ചുവരുന്നുണ്ട്.

ഹത്രാസ് പെൺകുട്ടിക്കെതിരെ ബിജെപി നേതാവ്, 'പ്രതികളിലൊരാളുമായി അടുപ്പം, പാടത്ത് വിളിച്ച് വരുത്തി'ഹത്രാസ് പെൺകുട്ടിക്കെതിരെ ബിജെപി നേതാവ്, 'പ്രതികളിലൊരാളുമായി അടുപ്പം, പാടത്ത് വിളിച്ച് വരുത്തി'

പ്രസ്തുുത സർവ്വകലാശാലകൾക്ക് വിദ്യാർത്ഥികൾക്ക് ബിരുദം നൽകുന്നതിനുള്ള അധികാരമില്ലെന്നും യുജിസി വ്യക്തമാക്കുന്നു. കേന്ദ്ര- സംസ്ഥാന നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന സർവ്വകലാശാലകൾക്ക് മാത്രമാണ് ബിരുദം നൽകാനുള്ള അധികാരമുള്ളൂ. സ്വയം രൂപകൽപ്പന ചെയ്യപ്പെട്ട അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ എന്നാണ് യുജിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

 fake-159262694

ദില്ലിയിൽ കമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ് ദര്യഗഞ്ച് ദില്ലി യുണൈറ്റഡ്, ദില്ലി എഡിആർ- സെൻട്രിക് ജുഡീഷ്യൽ യൂണിവേഴ്സിറ്റി, എഡിആർ ഹൌസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനീയറിംഗ്, ന്യൂ ഡൽഹി വിശ്വകർമ്മ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, ഇന്ത്യ അധ്യാത്മിക് വിശ്വവിദ്യാലയ എന്നീ സർവ്വകലാശാകളാണ് യുജിസി അംഗീകാരമില്ലാതെ പ്രവർത്തിച്ചുവന്നിരുന്നത്.

ഉത്തർപ്രദേശിൽ വർണ്ണശേയ സംസ്കൃത വിദ്യാശാല, വാരാണസി, വാരാണസി മഹിളാ ഗ്രാമ വിദ്യാപീഠം/ വിശ്വ വിദ്യാലയ, ഗാന്ധി ഹിന്ദി വിദ്യാ പീഠ് പ്രയാഗ്, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി- കാൺപൂർ, നേതാജി സുഭാഷ് ചന്ദ്രബോസ് സർവ്വകലാശാല - അചൽട്ടാൻ, ഉത്തർപ്രദേശ് വിശ്വവിദ്യാലയം- കോസി കലൻ, മഥുര, മഹാറാണ പ്രതാപ് ശിക്ഷ നികേതൻ വിശ്വവിദ്യാലയം, ഇന്ദ്രപ്രസ്ഥശിക്ഷ പരിഷദ്, നോയിഡ എന്നിവയാണ് യുജിസിയുടെ അംഗീകാരമില്ലാത്ത യുപിയിൽ പ്രവർത്തിക്കുന്ന സർവ്വകലാശാലകൾ.

പശ്ചിമബംഗാളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്- കൊൽക്കത്ത എന്നീ സ്ഥാപനങ്ങളാണ് അംഗീകാരത്തോടെയല്ല പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. നബാരത് ശിക്ഷ പരിഷത്ത് റൂർക്കേല, നോർട്ട് ഒറീസ യൂണിവേഴ്സിറ്റി അഗ്രികൾച്ചർ ആൻഡ് ടെക്നോളജി, മയൂഭഞ്ച് എന്നിവയാണ് ബംഗാളിലുള്ള സർവ്വകലാശാലകൾ. കർണ്ണാടകത്തിൽ ബദൻഗവി സർക്കാർ വേൾഡ് ഓപ്പൺ സർവ്വകലാശാല- മയൂർഭഞ്ച്, കേരളത്തിൽ സെന്റ് ജോൺസ് യൂണിവേഴ്സിറ്റി കിശനറ്റം, മഹാരാഷ്ട്രയിൽ രാജ അറബിക് സർവ്വകലാശാല നാഗ്പൂർ, പുതുച്ചേരിയിൽ ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ, ആന്ധ്രപ്രദേശിൽ ക്രൈസ്റ്റ് ടെസ്റ്റമെന്റ് ഡീംഡ് സർവ്വകലാശാല എന്നിവയാണ് യുജിസിയുടെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത്.

Recommended Video

cmsvideo
Hathra's victim's family plans to leave the village | Oneindia Malayalam

English summary
UGC rolls out names of fake universities in India, UP ranks top
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X