യുഐഡിഎഐയ്ക്ക് പൗരത്വം തെളിയിക്കാനുള്ള അധികാരമില്ല: ഒവൈസി, അധികാര ദുര്‍വിനിയോഗമെന്ന്!!
ഹൈദരാബാദ്: ഹൈദരാബാദില്‍ യുഐഡിഎഐ അതോറിറ്റിയുടെ 127 പേര്‍ക്ക് നോട്ടീസ് അയച്ച സംഭവത്തിനെതിരെ ഹൈദരാബാദ് എംപി. യുഐഡിഎഐയ്ക്ക് പൗരത്വം തെളിയിക്കാനുള്ള അധികാരമില്ലെന്നാണ് അസദുദ്ദീന്‍ ഒവൈസി ചൂണ്ടിക്കാണിച്ചത്. തെറ്റായ രേഖകള്‍ ഹാജരാക്കി ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയെന്ന ആരോപണമുയര്‍ന്നതോടെയാണ് യുഐഡിഐഎ 127 പേര്‍ക്ക് ഇക്കാര്യത്തില്‍ വേരിഫിക്കേഷന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
ആധാറില്‍ പേര് ചേര്‍ക്കാന്‍ ഉപയോഗിച്ച രേഖകളുടെ വേരിഫിക്കേഷന് പൂര്‍ത്തിയാക്കാനും പൗരത്വം തെളിയിക്കാനുമാണ് നോട്ടീസിലെ ആവശ്യം. അല്ലാത്ത പക്ഷം ആധാര്‍ കാര്‍ഡ് സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കകുകയോ ചെയ്യുമെന്നും അതോറിറിറ്റി നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.

യുഐഡിഎഐ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് ഒവൈസി ആരോപിക്കുന്നത്. ജനങ്ങളില്‍ ഭീതി വളര്‍ത്തുക മാത്രമാണ് ഇതിന്റെ ഫലം. യുഐഡിഎഐയ്ക്ക് ജനങ്ങളുടെ പൗരത്വം തെളിയിക്കുന്നതിനുള്ള അധികാരമില്ല. തെറ്റായി ആധാര്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട പരിമിതമായ അധികാരങ്ങള്‍ മാത്രമാണ് അതോറിറ്റിക്ക് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
127 പേരോടും ഫെബ്രുവരി 20ന് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുമ്പാകെ ഹാജരാകാനും പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കാനുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇന്ത്യന്‍ പൗരനല്ലെങ്കില്‍ എങ്ങനെയാണ് ഇന്ത്യയിലെത്തിയതെന്ന് നിയമപരമായി തെളിയിക്കാനും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്. വ്യാജ ആധാര്‍ കാര്‍ഡുകളെക്കുറിച്ച് തെലങ്കാന പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ക്ക് നോട്ടീസ് അയച്ചതെന്നാണ് യുഐഡിഎഐ വാദം. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള യോഗ്യതയില്ല. പ്രാഥമികാ അന്വേഷണത്തില്‍ ഇക്കാര്യം കണ്ടെത്തിയതുകൊണ്ടാണ് നോട്ടീസ് അയച്ചതെന്നും യുഐഡിഎഐ ചൂണ്ടിക്കാണിക്കുന്നു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications