കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഐഡിഎഐയ്ക്ക് പൗരത്വം തെളിയിക്കാനുള്ള അധികാരമില്ല: ഒവൈസി, അധികാര ദുര്‍വിനിയോഗമെന്ന്!!

Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദില്‍ യുഐഡിഎഐ അതോറിറ്റിയുടെ 127 പേര്‍ക്ക് നോട്ടീസ് അയച്ച സംഭവത്തിനെതിരെ ഹൈദരാബാദ് എംപി. യുഐഡിഎഐയ്ക്ക് പൗരത്വം തെളിയിക്കാനുള്ള അധികാരമില്ലെന്നാണ് അസദുദ്ദീന്‍ ഒവൈസി ചൂണ്ടിക്കാണിച്ചത്. തെറ്റായ രേഖകള്‍ ഹാജരാക്കി ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയെന്ന ആരോപണമുയര്‍ന്നതോടെയാണ് യുഐഡിഐഎ 127 പേര്‍ക്ക് ഇക്കാര്യത്തില്‍ വേരിഫിക്കേഷന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

 നിങ്ങളെപ്പോലെ അവര്‍ക്കും അവകാശങ്ങളുണ്ട്: ഷഹീന്‍ബാഗ് പ്രതിഷേധക്കോരോട് മധ്യസ്ഥ സമിതി!! നിങ്ങളെപ്പോലെ അവര്‍ക്കും അവകാശങ്ങളുണ്ട്: ഷഹീന്‍ബാഗ് പ്രതിഷേധക്കോരോട് മധ്യസ്ഥ സമിതി!!

ആധാറില്‍ പേര് ചേര്‍ക്കാന്‍ ഉപയോഗിച്ച രേഖകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനും പൗരത്വം തെളിയിക്കാനുമാണ് നോട്ടീസിലെ ആവശ്യം. അല്ലാത്ത പക്ഷം ആധാര്‍ കാര്‍ഡ് സസ്പെന്‍‍ഡ് ചെയ്യുകയോ റദ്ദാക്കകുകയോ ചെയ്യുമെന്നും അതോറിറിറ്റി നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.

owaisi-1560852201

യുഐഡിഎഐ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് ഒവൈസി ആരോപിക്കുന്നത്. ജനങ്ങളില്‍ ഭീതി വളര്‍ത്തുക മാത്രമാണ് ഇതിന്റെ ഫലം. യുഐ‍ഡിഎഐയ്ക്ക് ജനങ്ങളുടെ പൗരത്വം തെളിയിക്കുന്നതിനുള്ള അധികാരമില്ല. തെറ്റായി ആധാര്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട പരിമിതമായ അധികാരങ്ങള്‍ മാത്രമാണ് അതോറിറ്റിക്ക് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

127 പേരോടും ഫെബ്രുവരി 20ന് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുമ്പാകെ ഹാജരാകാനും പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കാനുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇന്ത്യന്‍ പൗരനല്ലെങ്കില്‍ എങ്ങനെയാണ് ഇന്ത്യയിലെത്തിയതെന്ന് നിയമപരമായി തെളിയിക്കാനും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്. വ്യാജ ആധാര്‍ കാര്‍ഡുകളെക്കുറിച്ച് തെലങ്കാന പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ക്ക് നോട്ടീസ് അയച്ചതെന്നാണ് യുഐഡിഎഐ വാദം. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള യോഗ്യതയില്ല. പ്രാഥമികാ അന്വേഷണത്തില്‍ ഇക്കാര്യം കണ്ടെത്തിയതുകൊണ്ടാണ് നോട്ടീസ് അയച്ചതെന്നും യുഐഡിഎഐ ചൂണ്ടിക്കാണിക്കുന്നു.

English summary
UIDAI has no power to verify citizenhip: Owaisi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X