10 വർഷം കഴിഞ്ഞ ആധാർ പുതുക്കണം, നിർദേശവുമായി യുഐഡിഎഐ
പത്ത് വർഷം മുമ്പുള്ള ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കണമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യു.ഐ.ഡി.ഐ) നിർദേശം. വിവരങ്ങൾ ഓൺലൈനിൽ മൈ ആധാർ പോർട്ടലിലൂടെയും ആധാർ കേന്ദ്രങ്ങളിലൂടെയും പുതുക്കാം. മേൽവിലാസവും പേരും ഫോൺനമ്പറും മറ്റ് വിവരങ്ങൾ തുടങ്ങിയ വിവരങ്ങളാണ് പുതുക്കേണ്ടത്. ബയോമെട്രിക് വിവരങ്ങളും നൽകണം.
അതേസമയം പുതുക്കൽ നടപടി നിർബന്ധമാണോ എന്ന് അറിയിപ്പ് വ്യക്തമല്ല.
ആധാർ നിലവിൽവന്ന കാലത്ത് എടുത്തതിനുശേഷം അതിൽ മാറ്റമൊന്നും വരുത്താത്ത എല്ലാവരും കാർഡ് പുതുക്കണമെന്നാണു നിർദേശം. കഴിഞ്ഞ പത്ത് വർഷമായി ആളുകളെ തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന രേഖയായി ആധാർ മാറിയിട്ടുണ്ടെന്ന് യു.ഐ.ഡി.ഐ പുറത്തിറക്കിയ നിർദേശ കുറിപ്പിൽ പറയുന്നു.

സർക്കാർ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ളവയ്ക്കായി ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ഓഗസ്റ്റിൽ യുഐഡിഎഐ പുറത്തിറക്കിയ സർക്കുലറിൽ ആധാർ നമ്പറോ എൻറോൾമെന്റ് സ്ലിപ്പോ ഇല്ലാത്തവർക്ക് സർക്കാർ സബ്‌സിഡികളും ആനുകൂല്യങ്ങളും നേടാൻ സാധ്യമല്ലന്ന്വ്യക്തമാക്കിയിരുന്നു. സർക്കാർ നൽകുന്ന സബ്‌സിഡികളും ആനുകൂല്യങ്ങളും ആധാർ നമ്പർ ഇല്ലാതെ കൈപ്പറ്റുന്നത് തടയാനായി ല്ലാ കേന്ദ്ര മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും ആധാർ നിയമങ്ങൾ കർശനമാക്കാൻ സർദേശം നൽകിയിട്ടുണ്ടെന്ന് സർക്കുലർ വ്യക്തമാക്കിയിരുന്നു.
അതേസമയം സംസ്ഥാനത്ത തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ രേഖകൾ പുതുക്കുന്ന നടപടി തുടങ്ങി. ഡിസംബർ ആദ്യവാരത്തോടെ എല്ലാ ജില്ലകളിലും അധാർ പുതുക്കൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആധാർഡ സൈറ്റുവഴി ഓൺലൈൻ സ്വന്തമായും വിവരങ്ങൾ പുതുക്കാം. ഇതിനായി myaadhar.uidai.gov.in എന്ന വെബ്‌സൈറ്റിൽ ആധാർനമ്പറും ഒ.ടി.പി.യും സഹിതം ലോഗിൻ ചെയ്യുകയാണണ് ആദ്യം ചെയ്യേണ്ടത്.
തുടർന്ന് തിരിച്ചറിയൽ രേഖയും വിലാസത്തിന്റെ തെളിവും അപ്ലോഡ് ചെയ്യണം. പേര്, ജനന തിയതി, ലിംഗം, വിലാസം എന്നിവ അപ്‌ലോഡ് ചെയ്യുന്ന രേഖകളുമായി പൊരുത്തപ്പെടുന്നവയാണന്നത് ഉറപ്പ് വരുത്തണം. 25 രൂപയാണ് ഫീസ് . ഇത് ഓൺലൈൻ വഴി അടയ്ക്കുക. വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം സബ്മിറ്റ് ചെയ്യുക. യു.ആർ.എൻ. നമ്പർ രസീത് ഡൗൺലോഡ് സൂക്ഷിക്കാനും മറക്കരുത്.
ആധാർ കേന്ദ്രത്തിലാ് പോകാൻ ഉദേശിക്കുന്നതെങ്കിൽ തിരിച്ചറിയൽ രേഖയും മേൽവിലാസത്തിന്റെ തെളിവും അനുസരിച്ച് എൻറോൾമെന്റ് ഫോം പൂരിപ്പിക്കണം. 50 രൂപയാണ് ഫീസ്. രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഫോം തിരികെ ഏൽപ്പിക്കാനും, രസീത് സൂക്ഷിക്കാനും പ്രത്യേകം ഓർക്കുക. വിവരങ്ങൾ 1947 എന്ന നമ്പറിൽ വിളിച്ച് ചോദിക്കുകയോ [email protected] എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ ചെയ്യാം.












Click it and Unblock the Notifications