കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉയിഗൂർ പ്രശ്നം; യുഎന്നിൽ ചൈനയ്ക്കെതിരെ പ്രമേയം,വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്ന് ഇന്ത്യ

Google Oneindia Malayalam News

ദില്ലി; ചൈനയിലെ പ്രക്ഷുബ്ധമായ സിൻജിയാംഗ് മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്ന് ഇന്ത്യ. ഉയി​ഗൂർ മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനകളെ ചോദ്യം ചെയ്തുള്ള പ്രമേയത്തെ ചൈനയടക്കം 19 രാജ്യങ്ങൾ എതിർത്തതോടെ പ്രമേയം തള്ളി. 17 രാജ്യങ്ങളാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. 47 അംഗ സമിതിയിൽ നിന്ന് ഇന്ത്യയെ കൂടാതെ ബ്രസീൽ, മെക്‌സിക്കോ, ഉക്രെയ്‌ൻ തുടങ്ങിയ തുടങ്ങിയ 11 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

unsc-1566016503-1594011163-1665115065.jpg -Properties

കാനഡ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, നോർവേ, സ്വീഡൻ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന കോർ ഗ്രൂപ്പായിരുന്നു കരട് പ്രമേയം അവതരിപ്പിച്ചത്.മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ഒരു രാജ്യത്തെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് സഹായകരമല്ലെന്ന നിലപാടിലാണ് വിട്ടുനിൽക്കൽ എന്ന് ഇന്ത്യ വ്യക്തമാക്കി. വിഷയത്തിൽ ക്രീയാത്മകമായ ചർച്ചകളാണ് ആവശ്യമെന്നും ഇന്ത്യ പ്രതികരിച്ചു.

അതേസമയം പ്രമേയത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ചൈനയുടെ പ്രതികരണം. 'ഇന്ന് ചൈനയെ ലക്ഷ്യം വെ്യ്ക്കുന്നു. നാളെ മറ്റേതെങ്കിലും വികസര രാജ്യങ്ങളെ ലക്ഷ്യം വെച്ചാകും നീക്കം',ചൈനീസ് അംബാസഡർ ചെൻ സൂ ആരോപിച്ചു. പ്രമേയും പുതിയ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചേക്കുമെന്നും ചെൻസൂ മുന്നറിയിപ്പ് നൽകി.

Viral Video:എല്ലാം പെട്ടെന്നായിരുന്നു; സിദ്ധരാമയ്യയുടെ കൈ പിടിച്ച് ഒരോട്ടം; വൈറലായി രാഹുലിന്റെ വീഡിയോViral Video:എല്ലാം പെട്ടെന്നായിരുന്നു; സിദ്ധരാമയ്യയുടെ കൈ പിടിച്ച് ഒരോട്ടം; വൈറലായി രാഹുലിന്റെ വീഡിയോ

അതേസമയം പ്രമേയം തള്ളിയ നടപടി ഉയിഗൂർ മുസ്ലീങ്ങളുടെ കൈയ്യൊഴിഞ്ഞതിന് തുല്യമാണെന്നും ഇരകളെ വഞ്ചിക്കലാണെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് സംഘടന ഡയറക്ടർ സോഫി റിച്ചാർഡ്സൺ പ്രതികരിച്ചു. ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കാൻ കൂടുതൽ രാജ്യങ്ങൾ തയ്യാറാവുകയാണെന്നതാണ് വോട്ടെടുപ്പിലെ കണക്കുകൾ വ്യക്തമാക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.എന്നാൽ ഇതൊന്നും മനുഷ്യരാശിക്കെതിരായ ചൈനയുടെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുന്നില്ലെന്നും അവർ പറഞ്ഞു. അതിനിടെ കൗൺസിലിലെ സംഭവവികാസങ്ങളിൽ മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും കടുത്ത അതൃപ്തി രേഖപ്പെടുത്തി.

നടി മുഖത്തടിച്ചയാൾ പ്രതിയല്ല, യുവ നടിമാർക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിയെ കണ്ടെത്താനാവാതെ പോലീസ്നടി മുഖത്തടിച്ചയാൾ പ്രതിയല്ല, യുവ നടിമാർക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിയെ കണ്ടെത്താനാവാതെ പോലീസ്

'ഇരകളെക്കാൾ മനുഷ്യാവകാശ ലംഘനം നടത്തുന്നവരെ സംരക്ഷിക്കുന്നവർക്കൊപ്പമാണ് എന്ന സന്ദേശമാണ് ഇന്നത്തെ വോട്ടെടുപ്പ് നൽകുന്നത്. മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള സ്വന്തം റിപ്പോർട്ടിനെ പോലും അവഗണിക്കുന്ന തരത്തിലുള്ള വിചിത്രമായ അവസ്ഥയിൽ മനുഷ്യാവകാശ സംഘടന എത്തിയതിൽ നിരാശ തോന്നുന്നു',ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറൽ ആഗ്നസ് കാലമർഡ് പ്രതികരിച്ചു.

ചൈനയിലെ സിന്‍ജിയാംഗ് മേഖലയില്‍ ഉയിഗൂര്‍ മുസ്‌ലിം വിഭാഗക്കാര്‍ക്കെതിരെ ഭരണകൂടം നടത്തുന്ന ക്രൂരതകളെക്കുറിച്ച് നേരത്തേ യുഎൻ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. മുസ്ലിം വിഭാഗത്തില്‍ പെടുന്ന ഉയിഗൂര്‍, കസാഖ് വംശജര്‍ ഏറ്റവും കൂടുതലുള്ള പ്രവിശ്യയാണ് സിന്‍ജിയാംഗ്. ഇവിടെ പതിറ്റാണ്ടുകളായി ചൈന കടുത്ത അതിക്രമങ്ങളാണ് നടത്തുന്നത്. മേഖലയിൽ നിരവധി പേർ തടവിലാണ്.

സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുമോ? സിന്ധ്യയുമായി ചർച്ച നടത്തി? നിരീക്ഷിച്ച് ദേശീയ നേതൃത്വംസച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുമോ? സിന്ധ്യയുമായി ചർച്ച നടത്തി? നിരീക്ഷിച്ച് ദേശീയ നേതൃത്വം

English summary
Uigur problem; Resolution against China in the UN, India abstained from voting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X