കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ യാത്ര ഒഴിവാക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ട് ബ്രിട്ടനും ജർമ്മനിയും; അതീവ ജാഗ്രതാ നിർദ്ദേശം

Google Oneindia Malayalam News

ദില്ലി: കശ്മീരിൽ അതീവ ജാഗ്രത തുടരുന്ന പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലേക്ക് പോകുന്നവർ അതീവ ജാഗ്രതാ പാലിക്കണമെന്ന് പൗരന്മാർക്ക് നിർദ്ദേശം നൽകി വിദേശ രാജ്യങ്ങൾ. യുകെ , ഓസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഭീകരവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അമർനാഥ് യാത്ര വെട്ടിച്ചുരുക്കി മടങ്ങാൻ തീർത്ഥാടകർക്ക് നിർദ്ദേശം നൽകിയ പശ്ചാത്തലത്തിലാണ് നടപടി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ത്രില്ലറിലേക്ക്, ഫൈനല്‍ റൗണ്ടില്‍ ഇവര്‍, ദക്ഷിണേന്ത്യയുടെ പിന്തുണ ഇങ്ങനെകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ത്രില്ലറിലേക്ക്, ഫൈനല്‍ റൗണ്ടില്‍ ഇവര്‍, ദക്ഷിണേന്ത്യയുടെ പിന്തുണ ഇങ്ങനെ

അപ്രതീക്ഷിതമായ ആക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടാകാൻ ഇടയുണ്ട്, നിലവിൽ ജമ്മു കശ്മീരിൽ ഉള്ളവരും യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്ലെങ്കിൽ യാത്ര ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഗുൽമാർ, പഹൽഗാം, സോൻമാർഗ് തുടങ്ങിയ വിനോദ സഞ്ചാ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്നും പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ബ്രിട്ടൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

tourist

കശ്മീരിൽ പെട്ടെന്നുണ്ടായ സൈനിക വിന്യാസവും ജാഗ്രതാ നിർദ്ദേശവും സംസ്ഥാനത്തെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഗുൽമാർഗിലെ ഹോട്ടലുകളിൽ തങ്ങിയിരുന്നവരെ കഴിഞ്ഞ ദിവസം രാത്രി ഒഴിപ്പിച്ചിരുന്നു. കശ്മീരിൽ പാക് ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതോടെ വിദേശികളും തീർത്ഥാടകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയിട്ടുള്ള തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് കശ്മീരിൽ നിന്നും മടങ്ങുന്നത്. ശ്രീനഗർ വിമാനത്താവളത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ കശ്മീരിലേക്കുള്ള യാത്ര നിരുത്സാഹപ്പെടുത്തുന്നുവെന്ന് ജർമൻ പൗരന്മാർക്കുള്ള ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും സഞ്ചാരികളെ ശ്രീനഗറിൽ എത്തിക്കാൻ സർക്കാർ ബസ് സർവീസുകൾ ഒരുക്കിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് യാത്ര വെട്ടിച്ചുരുക്കി മടങ്ങാൻ തീർത്ഥാടകരോട് ആവശ്യപ്പെടുന്നത്.

English summary
UK and Germany asked citizens to avoid Kashmir visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X