Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയെ പരിശോധിക്കാന്‍ യുകെയില്‍ നിന്ന് ഡോക്ടര്‍; ഗവര്‍ണര്‍ എത്തുന്നതോടെ നില വ്യക്തമാകും?

ചെന്നൈ: ഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില പരിശോധിക്കാനും വിദഗ്ധ ചികിത്സ നല്‍കുന്നതിനും യുകെയില്‍ നിന്ന് ഡോക്ടറെ വരുത്തി. തീവ്രപരിചരണ വിഭാഗം വിദഗ്ധനായ ഡോ റിച്ചാര്‍ഡ് വീലെയാണ് ചെന്നൈയിലെത്തിയത്.

ലോകത്തെ മികച്ച ആശുപത്രികളിലെന്നായ ലണ്ടന്‍ ബ്രിഡ്ജിലെ തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടററും ഗവേഷകനുമാണ് ബീലെ. ഇനിയുള്ള ദിവസങ്ങളില്‍ റിച്ചാര്‍ഡ് ബിലെയുടെ നേതൃത്വത്തിലായിരിക്കും ജയലളിതയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.

jaya-lalithaa

അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ജയലളിത. ജയലളിതയെ പരിശോധിച്ച ശേഷം റിച്ചാര്‍ഡ് അപ്പോളോയിലെ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ജയലളിത ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

എന്നാല്‍ മുഖ്യമന്ത്രിയുടെ നിലഗുരുതരമായതിനാലാണ് ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ പുറത്ത് വിടാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അപ്പോളയില്‍ നിന്ന് അവസാനമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്.

എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും പുതിയ വിവരങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യ നില സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ഊഹാപോഹങ്ങള്‍ അവസാനിക്കാന്‍ ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ പ്രസിഡന്റ് കരുണാനിധിയും രംഗത്ത് വന്നിട്ടുണ്ട്.

തമിഴ്‌നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ആശുപത്രിയിലെത്തി ജയലളിതയെ കാണുമെന്നാണ് വിവരം. ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നാണ് വിവരം. ജയലളിത ഒരാഴ്ചയായി ആശുപത്രിയിലായിട്ടും ഗവര്‍ണര്‍ കാണാനെത്തിയില്ലെന്ന് കരുണാനിധി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനെത്തുന്നത്.

Read Also: ബിവേറജസിലും ഫൈവ് സ്റ്റാര്‍ റേറ്റ്: വിദേശ മദ്യത്തിന്‍റെ വില കുത്തനെ കൂട്ടി...

Read Also: പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികന് 22 വയസ് മാത്രം; മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി

Read Also: അകലെയുള്ള മിത്രവും അടുത്തുള്ള ചൈനയും ; ഇന്ത്യ അമേരിക്കന്‍ ക്യാമ്പിലേക്ക് നീങ്ങുന്നത് അപകടം...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+