കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ വ്യവസായി നീരവ് മോദിക്ക് നാലാം തവണയും ജാമ്യം നിഷേധിച്ചു; 28 ദിവസത്തിനകം വീണ്ടും വാദം

Google Oneindia Malayalam News

ലണ്ടൻ: വിവാദ വ്യവസായി നീരവ് മോദിക്ക് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി ജാമ്യം നിഷേധിച്ചു. ഇത് നാലാം തവണയാണ് വായ്പാ തട്ടിപ്പ് നടത്തി രാജ്യംം വിട്ട നീരവ് മോദിക്ക് ജാമ്യം നിഷേധിക്കുന്നത്. 28 ദിവസങ്ങൾക്ക് ശേഷം കേസിൽ വീണ്ടും വാദം കേൾക്കും.

കഴിഞ്ഞ മാർച്ച് 19നാണ് നീരവ് മോദിയെ ലണ്ടനിൽവെച്ച് സ്കോട്ട്ലാൻഡ് യാർഡ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ലണ്ടനിലെ ഒരു ബാങ്ക് ശാഖയിൽ വെച്ചായിരുന്നു നിരവ് മോദിയുടെ അറസ്റ്റ്. മുൻപ് മൂന്ന് തവണയും നീരവ് മോദിയുടെ അഭിഭാഷകൻ ജാമ്യപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

കോണ്‍ഗ്രസ് ഇതര ഫെഡ‍റല്‍ മുന്നണി; ആദ്യഘട്ടത്തില്‍ തന്നെ ചന്ദ്രശേഖര റാവുവിന് കനത്ത തിരിച്ചടികോണ്‍ഗ്രസ് ഇതര ഫെഡ‍റല്‍ മുന്നണി; ആദ്യഘട്ടത്തില്‍ തന്നെ ചന്ദ്രശേഖര റാവുവിന് കനത്ത തിരിച്ചടി

nirav

കഴിഞ്ഞ മാസം ജാമ്യപേക്ഷ പരിഗണിക്കവെ നീരവിനെതിരെയുളളത് അസാധാരണ കേസാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ നീരവ് മോദി ജയിലിൽ തുടരേണ്ടി വരും.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികൾ തട്ടിയെടുത്ത് രാജ്യം വിട്ട കേസിലാണ് നീരവ് മോദി അറസ്റ്റിലാകുന്നത്. എൻഫോഴ്സ്മെന‍്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമായിരുന്നു ലണ്ടൻ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. യുകെയിൽ പുതിയ വജ്രവ്യാപാരം തുടങ്ങാനിരിക്കെയാണ് നീരവ് മോദി പിടിയിലാകുന്നത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും നീരവ് മോദിയും അമ്മവൻ മെഹുൽ ചോക്സിയും ചേർന്ന് ക്രമവിരുദ്ധമായി 13,000 കോടിരൂപയുടെ വായ്പ സ്വന്തമാക്കിയാണ് ഇന്ത്യ വിട്ടത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇരുവരും ഇന്ത്യ വിട്ടത്. നീരവ് മോദിയുടെ 1873.08 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
UK court rejected bail Application of Nirav Modi for the fourth time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X