കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനിതക മാറ്റം സംഭവിച്ച പുതിയ കൊവിഡ് ഡിസംബറിന് മുമ്പ് ഇന്ത്യയില്‍ എത്തിയിരിക്കാം; എയിംസ് ഡയറക്ടര്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് കൂടുതല്‍ ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. യുകെയില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ 20ഓളം പേര്‍ക്കാണ് ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് വിശദീകരിക്കുകയാണ് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. പുതിയ കൊവിഡ് വൈറസിന്റെ മ്യൂട്ടേഷന്‍ രാജ്യത്ത് നവംബര്‍ മാസങ്ങളില്‍ ഉണ്ടായിരിക്കാമെന്ന് രണ്‍ദീപ് ഗുലേറിയ പറയുന്നു.

Recommended Video

cmsvideo
ഇനിയും ജനിതകമാറ്റം വന്ന് പുതിയ വൈറസ് ഉണ്ടാകുമെന്ന് എയിംസ് | Oneindia Malayalam
aiims

70 ശതമാനം കൂടുതല്‍ വ്യാപന സാധ്യതയുള്ള ജനിതക മാറ്റം സംഭവിച്ച വൈറസ് ഡിസംബറിലാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഡിസംബറിന് മുമ്പ് ഈ വൈറസിന്റെ സാന്നിദ്ധ്യം ഇന്ത്യയില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ മാസം അവസാനത്തോടെ രാജ്യത്ത് ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു. ഈ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ സാമ്പിളുകള്‍ പരിശോധിച്ച് പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം, യുകെയില്‍ നിന്ന് പടരുന്ന ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസില്‍ അനാവശ്യ ആശങ്ക വേണ്ടെന്ന് രണ്‍ദീപ് ഗുലേറിയ നേരത്തെ അറിയിച്ചിരുന്നു. കൊറോണ വൈറസിന് ഇതിനോടകം തന്നെ പല മ്യൂട്ടേഷനുകളും സംഭവിച്ചിട്ടുണ്ടെന്നും ഇതില്‍ ഭയപ്പെടാനില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. മ്യൂട്ടേഷന്‍ സംഭവിച്ചെങ്കിലും ചികിത്സയ്‌ക്കോ പരിശോധനയ്‌ക്കോ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവില്‍ അനുമതി നല്‍കിയിരിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ക്ക് ജനിതക മാറ്റം സംഭവിച്ച വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നാണ് നിലവിലെ അറിവെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതുവത്സരാഘോഷം; ബെംഗളൂരുവിൽ 31 ന് വൈകീട്ട് 6 മുതൽ നിരോധനാജ്ഞ,കർശന നിയന്ത്രണംപുതുവത്സരാഘോഷം; ബെംഗളൂരുവിൽ 31 ന് വൈകീട്ട് 6 മുതൽ നിരോധനാജ്ഞ,കർശന നിയന്ത്രണം

 ഓക്സ്ഫോർഡ്- ഭാരത് ബയോടെക് വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതിയില്ല: കൂടുതൽ വിവരങ്ങൾ തേടി സമിതി ഓക്സ്ഫോർഡ്- ഭാരത് ബയോടെക് വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതിയില്ല: കൂടുതൽ വിവരങ്ങൾ തേടി സമിതി

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍റെ കാലവാധി കേന്ദ്ര സര്‍ക്കാര്‍ നീട്ട് നല്‍കിഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍റെ കാലവാധി കേന്ദ്ര സര്‍ക്കാര്‍ നീട്ട് നല്‍കി

English summary
UK Covid Strain may arrived in India before December, Says AIIMS Director Randeep Guleria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X