കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം; കോ‌ടതി ഉത്തരവ് ബ്രി‌ട്ടൺ അംഗീകരിച്ചു!!

Google Oneindia Malayalam News

Recommended Video

cmsvideo
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം | Oneindia Malayalam

ദില്ലി: ബാങ്കുകളിൽ നിന്ന് കോടികൾ വായ്പയെടുത്ത് ഇന്ത്യ വിട്ട വിജയ് മല്ല്യയെ ഇന്ത്യയിലേക്ക് കൈമാറാൻ ബ്രിട്ടന്റെ തീരുമാനം. വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടണ്‍ ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു, ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചു.

സ്‌കോട്ലന്‍ഡ് യാര്‍ഡ് പുറപ്പെടുവിച്ച വാറന്റ് പ്രകാരം 2016 ഏപ്രിലില്‍ മല്യയെ യുകെയില്‍ അറസ്റ്റു ചെയ്യുകയായിരുന്നു. ജാമ്യത്തില്‍ കഴിയുന്ന മല്യയെ ഇന്ത്യക്കു വിട്ടുനല്‍കാവുന്നതാണെന്ന് യുകെയിലെ കോടതി കഴിഞ്ഞ മാസം വിിധിച്ചിരുന്നു. എന്നാൽ നടപ‌ിക്രമങ്ങൾ പൂർത്തിയായിരുൂന്നില്ല. ‌

Vijay Malliya


‌ഇക്കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. വിവിധ കേസുകളിലായി മല്യയുടെ 12,400 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ ഇതിനകം കണ്ടുകെട്ടിയിട്ടുമുണ്ട്. ഇതിൽ ചിലത് ലേലം ചെയ്തിട്ടുമുണ്ട്. നിലവില്‍ മല്യയെ പിടികിട്ടാ സാമ്പത്തിക കുറ്റവാളിയായാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
UK home secretary orders Vijay Mallya's extradition to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X