കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെ-ഇന്ത്യവീക്ക്2019 അവാര്‍ഡ്: ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു; പട്ടികയില്‍ ഇടം പിടിച്ച് കിഫ്ബിയും

Google Oneindia Malayalam News

ലണ്ടന്‍: യുകെ-ഇന്ത്യാ വീക്ക് 2019ന്‍റെ ഭാഗമായി വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന അവാര്‍ഡിന്‍റെ ചുരുക്കപട്ടിക്ക പ്രസിദ്ധീകരിച്ചു. ബിസിനസ് , ടെക്, വ്യാപരം, സോഷ്യല്‍ ഇംപാക്ട് എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡിന് 35 ഓളം പ്രമുഖ സ്ഥാപനങ്ങളാണ് ഇത്തവണ ചുരക്കപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

സോഷ്യല്‍ ഇംപാക്ട് പ്രോജക്ട് ഓഫ് ദ ഇയര്‍ വിഭാഗത്തില്‍ ജോണ്‍ ലെവിസ്, ബിടി, നീവ് ഫൗണ്ട്, ബിപി എന്നീ കമ്പനികള്‍ ഇടംപിടിച്ചു. സനം എസ്4 ലിമിറ്റഡ്, കിങ്സറ്റണ്‍ സ്മിത്ത്, പിഡബ്ല്യൂസി, ഗ്രാന്‍റ് ടോര്‍റ്റര്‍ യുകെ എല്‍എല്‍പി, ഡെലോയ്റ്റി എന്നീ കമ്പനികളാണ് മികച്ച കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിനുള്ള അവര്‍ഡ് ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം പിടിച്ചത്.

<strong>373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ ഇവിഎമ്മില്‍: വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം</strong>373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ ഇവിഎമ്മില്‍: വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം

എനര്‍ജി എഫിഷ്യന്‍സ് സെര്‍വ്വീസ് ലി., എവര്‍സോഴ്സ് കാപിറ്റല്‍/ലൈറ്റ് സോര്‍സ് ബിപി, ആക്ടിസ്, കേരള ഇന്‍ഫ്രാസ്ട്രക്ടച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബോര്‍ഡ് (കിഫ്ബി), എന്നീ സ്ഥാപനങ്ങളാണ് ഡീല്‍ ഒഫ് ദ ഇയര്‍ പുരസ്കാരത്തിനായി മാറ്റുരയ്ക്കുന്നത്. മാര്‍ക്കറ്റ് എന്‍ട്രന്‍റ് ഒഫ് ദി ഇയര്‍ അവാര്‍ഡിന്‍റെ ചുരക്കപ്പട്ടികയില്‍ ഓല, ഒയോ, കോല്‍ടെ പാട്ടില്‍ എന്നിവര്‍ക്കൊപ്പം താജ് വിവാന്തയും ഇടംപിടിച്ചു.

uk-

എന്‍വോപാപ്, മാന്‍ച്, സപ്ലൈകോംപാസ്, ബഫലോ ഗ്രിഡ് എന്നിവരാണ് സ്റ്റാര്‍ട്ട് ഒഫ് പുരസ്കാരം സ്വന്തമാക്കാന്‍ മത്സരിക്കുന്നത്. മികച്ച സംരഭകനുള്ള പുരസ്കാരത്തിന് ഇടം പിടിച്ച സ്ഥാപനങ്ങള്‍ ഇങ്ങനെ. എവര്‍സോര്‍സ് കാപിറ്റല്‍, ദി സോഫ്റ്റ് ബാങ്ക് വിഷന്‍ ഫൗണ്ട്, യുണികോന്‍ അസേന്‍ഷന്‍ ഫണ്ട്, എപിഐഎസ് പാര്‍ട്നേശ് എല്‍എല്‍പി, അശോക് ഇന്ത്യ ഇക്യൂറ്റി ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ്.

മാഞ്ചസ്റ്റര്‍ ഇന്ത്യ പാര്‍ടര്‍ഷിപ്പ്, ടെക് യുകെ, ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് , സിറ്റി ഒഫ് ലണ്ടന്‍ കോര്‍പ്പറേഷന്‍ എന്നിവരാണ് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്റ്ററി സ്പോണ്‍സര്‍ ചെയ്യുന്ന അവാര്‍ഡിന്‍റെ ചുരക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. അവാര്‍ഡ് കമ്മറ്റിയിലെ മുഴുവന്‍ പേരും വനിതകാണ് എന്നുള്ളതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

ഈ മാസം 28 ന് അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. ജൂണ്‍ 24 മുതല്‍ 28 വരെയാണ് യുകെ-ഇന്ത്യാ വീക്ക് പരിപാടികള്‍ നടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളബന്ധം ദൃഢമാക്കാനും അതിനായി പ്രയ്തിച്ചവരെ ആദരിക്കുന്നതിനും വേണ്ടിയാണ് യുകെ-ഇന്ത്യ അവാർഡുകള്‍ വിതരണം ചെയ്യുന്നത്.

English summary
uk-india awards 2019 shortlist announced:kifbi gets place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X