കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-യുകെ വീക്ക്.....മെച്ചപ്പെട്ട സഹകരണമുണ്ടാകുമോ? ബ്രിട്ടന്‍ വിസാനിയമത്തില്‍ ഇളവ് നല്‍കണം!!

ഇന്ത്യ-യുകെ വീക്ക് നിര്‍ണായകം

Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യ-ബ്രിട്ടന്‍ സഹകരണം ഒരുപടി കൂടി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യ-യുകെ വീക്ക് ബ്രിട്ടനില്‍ ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ത്യ കരുതുന്നത് പോലെയുള്ള സഹകരണം ബ്രിട്ടനില്‍ നിന്ന് ഉണ്ടാവുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. പ്രത്യേകിച്ച് ബ്രെക്‌സിറ്റിന് ശേഷമുള്ള ഏറ്റവും വലിയ സൗഹൃദം പുതുക്കലാണ് ബ്രിട്ടനിത്. പലതരത്തിലുള്ള പ്രതിസന്ധികളാണ് ബ്രിട്ടന്‍ ഇന്ത്യക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. വിസാചട്ടത്തിലെ ഇളവുകള്‍ക്ക് പുറമേ പ്രത്യേക ഇടപെടലുകളും ബ്രിട്ടനില്‍ നിന്ന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ മാറ്റം വരുത്താന്‍ ബ്രിട്ടന്‍ തയ്യാറല്ല എന്നതാണ് ഇന്ത്യ-യുകെ വീക്കിന്റെ പ്രധാന പോരായ്മയാണ് കാണുന്നത്.

1

ചൈനയിലേക്ക് നല്‍കുന്ന വിസാ ഫീസിനേക്കാള്‍ നാലിരട്ടി അധികമാണ് ഇന്ത്യയില്‍ നിന്നുള്ള ബിസിനസുകാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ബ്രിട്ടനിലേക്ക് പോകാന്‍ നല്‍കേണ്ടി വരുന്നത്. ഇക്കാര്യത്തില്‍ ഇതിന് മുമ്പ് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. അതേസമയം തുറന്ന വ്യാപാരനയവും ബ്രിട്ടന്‍ മാറ്റാന്‍ സാധ്യതയില്ല. ബ്രെക്‌സിറ്റോടെ ഇത് കൂടുതല്‍ കര്‍ശനമാകാനും സാധ്യതയുണ്ട്. ഇത് കയറ്റുമതിയിലും ഇറക്കുമതിയിലുമുള്ള താരിഫുകളാണ്. അമേരിക്കയുമായി ഇന്ത്യ ഇടഞ്ഞത് ഈ താരിഫുകളുടെ പേരിലാണ്. ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകര്‍, നിലവാരമുള്ള ജോലിക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ബ്രിട്ടനില്‍ പഠിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും ജോലി ചെയ്യുന്നതിനും നിരവധി കടമ്പകളാണുള്ളത്.

വിദ്യാര്‍ത്ഥികളെ ഇപ്പോഴും നെറ്റ് മൈഗ്രേഷന്‍ കാല്‍ക്കുലേഷന്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുമ്പ് വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ പഠിച്ച് കഴിഞ്ഞ ശേഷം രണ്ടുവര്‍ഷം ജോലി ചെയ്യാമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതിന് വിസാനിയമത്തില്‍ പ്രത്യേക പരാമര്‍ശവുമുണ്ടായിരുന്നു. ഈ നിയമം കൊണ്ടുവരണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതും നടക്കാന്‍ സാധ്യതയില്ല. അങ്ങനെ വരുമ്പോള്‍ ഇന്ത്യക്ക് ബ്രിട്ടനുമായുള്ള സഹകരണത്തില്‍ നിന്ന് എന്താണ് ലഭിക്കുക എന്നത് വലിയ ചോദ്യമാണ്. ഇന്ത്യ-യുകെ വീക്കിന്റെ സാധ്യതയെ തന്നെ ചോദ്യം ചെയ്യുന്ന കാര്യമാണിത്. ഈ ആവശ്യങ്ങള്‍ക്കെല്ലാം ബ്രിട്ടന്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഇരുവരും തമ്മിലുള്ള സഹകരണം ഫലപ്രദമാകൂ.

സല്‍മാനെ മോശപ്പെട്ട നടനെന്ന് ഗൂഗിള്‍... പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ, കംപ്ലീറ്റ് തെറ്റെന്ന് ആരാധകര്‍സല്‍മാനെ മോശപ്പെട്ട നടനെന്ന് ഗൂഗിള്‍... പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ, കംപ്ലീറ്റ് തെറ്റെന്ന് ആരാധകര്‍

പ്രതിരോധമന്ത്രി അലസയും ദുർബലയും; നിർമലാ സീതാരാമനെ കടന്നാക്രമിച്ച് ശിവസേനപ്രതിരോധമന്ത്രി അലസയും ദുർബലയും; നിർമലാ സീതാരാമനെ കടന്നാക്രമിച്ച് ശിവസേന

English summary
UK India week but has Britain missed its chance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X