Get Updates
Get notified of breaking news, exclusive insights, and must-see stories!

വർക്ക് ഷോപ്പ് മെക്കാനിക്കിന് ലോട്ടറി അടിച്ചത് 52 കോടി: ഇനി ആ ജോലിക്കില്ല, പുതിയ പദ്ധതി ഇങ്ങനെ

യുകെയില്‍ മാത്രമല്ല പഞ്ചാബിലും സമാനമായ ഒരു സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു

 lotteryso

ജീവിതം പലപ്പോഴും പ്രവചനാതീതമായിരിക്കും, ഒരു രാത്രികൊണ്ട് സാധാരണക്കാരന്‍ കോടീശ്വരനായും കോടീശ്വരന്‍ സാധാരണക്കാരനായും മാറും. അത്തരത്തില്‍ ഒരു രാത്രികൊണ്ട് കോടീശ്വരനായ കഥയാണ് അഞ്ചുകുട്ടികളുടെ പിതാവും മുത്തച്ഛനുമായ ജെഫ് എതറിംഗ്ടൺ എന്ന വ്യക്തിക്ക് പറയാനുള്ളത്. ഓട്ടോമോട്ടീവ് വ്യവസായത്തിൽ മെഷീൻ സെറ്ററായി പ്രവർത്തിക്കുന്ന ജെഫ് എതറിംഗ്ടൺ സാധാരണ ജീവിതമായിരുന്നു നയിച്ച് വരുന്നത്.

നിരവധി പ്രാരാബ്ധങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ എസെക്സിലുള്ള ഹാർലോയിൽ നിന്നുള്ള 65 കാരനായ ജെഫ് എതറിംഗ്ടൺ ഒരു ലോട്ടറി തണ്ടർബോൾ ലക്കി ഡിപ്പ് ടിക്കറ്റ് വാങ്ങുന്നതോടെയാണ് കഥയുടെ തുടക്കം. ആ ടിക്കറ്റിലൂടെ 52,72,10,255 രൂപയുടെ സമ്മാനമാണ് ജെഫ് എതറിംഗ്ടണെ തേടിയെത്തിയിരിക്കുന്നത്.

ലോട്ടറിയടിച്ചതോടെ ഇനി സ്വന്തമായി പുതിയ വ്യവസായം

ലോട്ടറിയടിച്ചതോടെ ഇനി സ്വന്തമായി പുതിയ വ്യവസായം

ലോട്ടറിയടിച്ചതോടെ ഇനി സ്വന്തമായി പുതിയ വ്യവസായം തുടങ്ങാനാണ് ജെഫ് എതറിംഗ്ടണിന്റെ പദ്ധതി. ഇതോടൊപ്പം തന്നെ പ്രതിശ്രുതവധു കിം റീഡുമായുള്ള (60) വിവാഹ നിശ്ചയം നടത്താനും കോടീശ്വരന്‍ തീരുമാനിച്ചിട്ടുണ്ട്. "ഇത്തരമൊരു നേട്ടത്തിന് 28 വർഷമെടുത്തു, പക്ഷേ ഞങ്ങൾ ഇവിടെയുണ്ട്, എന്റെ പേരില്‍ 500,000 പൗണ്ട് അധികമായി നൽകി ഞാൻ റിട്ടയർമെന്റിലേക്ക് പോകുന്നു.

ഒരു ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റിനായി

ഒരു ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റിനായി ഞാൻ ഷിഫ്റ്റുകൾ മാറ്റിവെച്ചില്ലെങ്കിൽ, ആ നിമിഷം ഞാൻ എന്റെ ലക്കി ഡിപ്പ് ടിക്കറ്റ് വാങ്ങുമായിരുന്നില്ല, പകരം മറ്റ് ഭാഗ്യശാലികൾ ഇപ്പോൾ ആഘോഷിക്കുന്നുണ്ടാകാം. 11, 13, 15, 23, 34, 39 എന്ന നമ്പറിലാണ് ജെഫ് എതറിംഗ്ടണിനെ തേടി ഭാഗ്യദേവതയെത്തിയത്.

യുകെയില്‍ മാത്രമല്ല പഞ്ചാബിലും സമാന സംഭവം

യുകെയില്‍ മാത്രമല്ല പഞ്ചാബിലും സമാന സംഭവം

യുകെയില്‍ മാത്രമല്ല പഞ്ചാബിലും സമാനമായ ഒരു സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു, മഹന്ത് ദ്വാരക ദാസ് എന്ന 88 കാരനായ ഒരാൾ ലോഹ്രി മകര സംക്രാന്തി ബമ്പർ ലോട്ടറി നേടിയിരുന്നു. 35 വർഷത്തിലേറെയായി ലോട്ടറി ടിക്കറ്റ് വാങ്ങിയതിന് ശേഷമാണ് 5 കോടി രൂപ ബമ്പർ നേടിയത്. "എനിക്ക് സന്തോഷം തോന്നുന്നു. കഴിഞ്ഞ 35-40 വർഷമായി ഞാൻ ലോട്ടറി ടിക്കറ്റുകൾ വാങ്ങാറുണ്ടായിരുന്നു''- വാർത്താ ഏജൻസിയായ എ എൻ ഐയുമായുള്ള സംഭാഷണത്തിൽ മഹന്ത് പറഞ്ഞു.

റോസ് വാട്ടർ ദിവസവും ഉപയോഗിക്കൂ: മുഖക്കുരു മാത്രമല്ല, കറുത്തപാടുകളും പാടെ മാറും

പ്രാദേശിക ദേരയെ പരിപാലിക്കുന്ന ജോലിയില്‍

ഒരു പ്രാദേശിക ദേരയെ പരിപാലിക്കുന്ന ജോലിയില്‍ ഏർപ്പെട്ടിരിക്കുന്ന വ്യക്തി കൂടിയാണ് മഹന്ത് ദ്വാരക ദാസ്. വിജയിച്ച തുക തന്റെ രണ്ട് ആൺമക്കൾക്കും ദേരയ്ക്കും വിഭജിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. സിറക്പൂരിൽ നിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങിയ ലോട്ടറി ജേതാവിന് നികുതിയിളവുകൾക്ക് ശേഷം ഏകദേശം 3.5 കോടി രൂപ ലഭിക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഇതിനോടകം പൂർത്തിയാക്കിയെന്നും ബന്ധുക്കള്‍ പറയുന്നു.

ചെറുമകൻ നിഖിൽ ശർമ്മ എന്റെ അടുത്ത്

"അവരുടെ ചെറുമകൻ നിഖിൽ ശർമ്മ എന്റെ അടുത്ത് വന്ന് മുത്തച്ഛന് പ്രത്യേക അക്കങ്ങളുള്ള ലോട്ടറി ടിക്കറ്റ് വേണമെന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തിന് ടിക്കറ്റ് നൽകി, ആ ടിക്കറ്റിനാണ് ഇപ്പോള്‍ സമ്മാനം അടിച്ചിരിക്കുന്നത്. ജീവിതത്തിൽ വലിയ മാറ്റമുണ്ടാകാൻ പോകുന്ന കുടുംബത്തിന് ടിക്കറ്റ് വിറ്റതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,"- ഇത്രയും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള ഒരാൾക്ക് സമ്മാനത്തുക ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ലോട്ടറി ടിക്കറ്റ് വിറ്റ ലോകേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+