കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിന് വീണ്ടും കുരുക്ക്;വിദ്വേഷ പ്രസംഗം; ബ്രിട്ടണില്‍ പീസ് ടിവിക്ക് 300000 പൗണ്ട് പിഴ

  • By News Desk
Google Oneindia Malayalam News

ദില്ലി: വിവാദ പ്രസംഗം നടത്തിയതിന് പിന്നാലെ ഇസ്ലാമിക് മതപ്രഭാഷകന്‍ സാക്കിര്‍ നായികിന് മലേഷ്യയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പഴയ അതിഥികളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഇടന്‍ രാജ്യം വിടണമെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കുള്ളതിനേക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുള്ളതെന്നുമായിരുന്നു സാക്കില്‍ നായികിന്റെ പ്രസംഗം. സാക്കിര്‍ നായികിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിത സാക്കിര്‍ നായികിനെതിരെ വീണ്ടും കുരുക്ക് മുറുകിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്ലീസ് ടിവിക്ക് 300000 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

 സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ്!! ആർക്കും രോഗമുക്തിയില്ല! സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ്!! ആർക്കും രോഗമുക്തിയില്ല!

300000 പൗണ്ട് പിഴ

300000 പൗണ്ട് പിഴ

ബ്രിട്ടണിലെ സര്‍ക്കാര്‍ ഏജന്‍സിസായ വാച്ച്‌ഡോഗ് ഓഫ്‌കോം ആണ് സാക്കിര്‍ നായികിന്റെ പീസ് ടിവിക്കെതിരെ 300000 പൗണ്ട് പിഴ ചുമത്തിയിരിക്കുന്നത്. വിദ്വേഷം ജനിപ്പിക്കുന്നതും കുറ്റകരവുമായ ഉള്ളടക്കം ചാനലില്‍ സംപ്രഷണം ചെയ്തതിനാണ് പിഴ ചുമത്തിയത്.

ബ്രോഡ്കാസ്റ്റിംഗ് നിയമം

ബ്രോഡ്കാസ്റ്റിംഗ് നിയമം

ലണ്ടന്‍ ആസ്ഥാനമായി യുകെയില്‍ പ്രവര്‍ത്തിക്കുന്നസ്ഥാപനം പീസ് ടിവ് ഉറുദുവിന് 200000 പൗണ്ടും പീസ് ടിവിക്ക് 100000 പൗണ്ടുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ് നിയമം ലംഘിച്ചതിനാണ് നടപടി.

 പീസ് ടിവി

പീസ് ടിവി

പീസ് ടിവി ഉറുദു, പീസ് ടിവി ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമുകളില്‍ വിദ്വേഷം നിറഞ്ഞ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഉള്ളടക്കം വലിയ കുറ്റകൃതൃങ്ങളിലേക്ക് വരെ നയിച്ചേക്കാം. ബ്രോഡ്കാസ്റ്റിംഗ് നിയമങ്ങള്‍ പാലിക്കുന്നതില്‍ ഗുരുതരമായ പരാജയം സംഭവിച്ചെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അതിനാലാണ് പിഴ ചുമത്തിയത്. ഓഫ്‌കോം വ്യക്തമാക്കി.

 2019 ജൂലൈ

2019 ജൂലൈ

2019 ജൂലൈയില്‍ സംപ്രേഷണം ചെയ്ത മതപരമായ സ്വഭാവമുള്ള പരിപാടിയായ കിതാബ് ഉത് തഖ്വിതിലാണ് വിദ്വേഷ പ്രചരണമെന്നാണ് കണ്ടെത്തല്‍.
ദുബായില്‍ നിന്ന് ഇംഗ്ലീഷ്, ബംഗാളി, ഉറുദു ഭാഷകളില്‍ സൗജന്യമായി സംപ്രേഷണം ചെയ്യുന്ന ലാഭരഹിത സാറ്റലൈറ്റ് ടെലിവിഷന്‍ ശൃംഖലയാണ് പീസ് ടിവി. പീസ് ടിവിയുടെ സ്ഥാപകനും പ്രസിഡന്റുമാണ് നായിക്.ലോഡ് പ്രൊഡക്ഷന്‍സ് ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പീസ് ടിവി.

ഇന്ത്യയ്ക്ക് കൈമാറണം

ഇന്ത്യയ്ക്ക് കൈമാറണം

മലേഷ്യയിലെ സംഭവവുമായി ബന്ധപ്പെട്ട് സാക്കിര്‍ നായികിനെതിരെ 2016 ല്‍ കേസെടുത്തിരുന്നു. ഒപ്പം 193 കോടിയുടെ കള്ളപണം വെളുപ്പില്‍ കേസും സാക്കിര്‍ നായികിനെതിരെ നിലനില്‍ക്കുന്നുണ്ട്. നായിക്കിനെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് മലേഷ്യന്‍ സര്‍ക്കാറിനോട് കഴിഞ്ഞാഴ്ച ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.അസ്വീകാര്യമായ പെരുമാറ്റം മൂലം യുകെയിലേക്ക് നായിക്കിന് പ്രവേശനം വിലക്കിയിയിരുന്നു.

മതപരിവര്‍ത്തനം

മതപരിവര്‍ത്തനം

2007നും 2011നുമിടയില്‍ സാക്കിര്‍ നായിക്ക് മുംബൈയില്‍ പീസ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത് മതപരിവര്‍ത്തനം ലക്ഷ്യമിട്ടും ഭീകര പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതിനുമാണെന്ന് ഇഡി ആരോപിച്ചിരുന്നു. നേരത്തെ ജോഹോര്‍, സെലങ്കൂര്‍, പെനാംഗ്, കേഡ, പെര്‍ലിസ്, സരാവക് എന്നിവിടങ്ങളിലും നായികിന്റെ മതപ്രഭാഷണത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മലേഷ്യയിലെ മെലാക്ക പ്രവിശ്വയിലും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English summary
UK Media Fined Zakir Naik's Peace TV Network 300000 Pound
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X