കോണ്ടത്തിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തി! യുകെ പൗരന്‍ അറസ്റ്റില്‍!!
പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന മയക്കു മരുന്നുകളായ എല്‍എസ്ഡി പോലുള്ളവയാണ് ഇയാളുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെത്തിയത്. ഇവയ്ക്ക് 18 ലക്ഷം രൂപ വിലവരുമെന്നാണ് പോലീസ് പറയുന്നത്.
പനാജി: കോണ്ടത്തിനുള്ളില്‍ മയക്കു മരുന്ന് ഒളിപ്പിച്ച് കടത്തിയ യുകെ സ്വദേശി അറസ്റ്റില്‍. ഗോവ നാര്‍തക്കോട്ടിക് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.യുകെ സ്വദേശിയായ ഡേവിഡ് ജോണ്‍സന്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന മയക്കു മരുന്നുകളായ എല്‍എസ്ഡി പോലുള്ളവയാണ് ഇയാളുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെത്തിയത്. ഇവയ്ക്ക് 18 ലക്ഷം രൂപ വിലവരുമെന്നാണ് പോലീസ് പറയുന്നത്. വടക്കന്‍ ഗോവയിലെ അന്‍ജുനയിലെ ഇയാളുടെ താമസ സ്ഥലത്തു നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
അറസ്റ്റിലായ ആള്‍ സ്ഥിരമായി നിശാ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നയാളായാരുന്നു. പ്രതിവര്‍ഷം നാല് മില്യണ്‍ വിനോദ സഞ്ചാരികളാണ് ഗോവയിലേക്ക് എത്തുന്നത്. ഇതില്‍ പകുതിലധികം പേരും വിദേശ പൗരന്മാരാണ്.












Click it and Unblock the Notifications