കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുലക്ഷം പേർ ഒപ്പുവെച്ച നിവേദനം: കർഷക പ്രതിഷേധം ചർച്ചയ്ക്കെടുത്ത് ബ്രിട്ടീഷ് പാർലമെന്റ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധം തുടരുമ്പോൾ ഇന്ത്യയിലെ കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ച ചെയ്യാൻ ബ്രിട്ടീഷ് പാർലമെന്റ്. മാർച്ച് നാലിന് വൈകിട്ട് 4.30ന് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ വെച്ചാണ് ഈ വിഷയങ്ങളിലുള്ള ചർച്ചകൾ നടക്കുന്നത്. ഒരു ലക്ഷത്തിലധികം പേർ ഒപ്പുവെച്ച ഓൺലൈൻ പരാതി ലഭിച്ചതിന് പിന്നാലെയാണ് നീക്കം.

പെരുമാറ്റ ചട്ടലംഘനം: പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പില്‍ പരാതി നല്‍കാം, 100 മിനിറ്റിനകം നടപടിപെരുമാറ്റ ചട്ടലംഘനം: പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പില്‍ പരാതി നല്‍കാം, 100 മിനിറ്റിനകം നടപടി

ഇന്ത്യയിൽ കർഷകർ നടത്തിവരുന്ന കാർഷിക സമരത്തെക്കുറിച്ചും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള നിവേദനത്തിൽ ബോറിസ് ജോൺസണും ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ ബോറിസ് ജോൺസൺ നിവേദനത്തിൽ ഒപ്പുവെച്ചെന്ന വാർത്തകൾ
വെസ്റ്റ് ലണ്ടൻ കൺസർവേറ്റീവ് പാർട്ടി നിഷേധിച്ചിട്ടുണ്ട്.

farmers-155

മനുഷ്യാവകാശ സംരക്ഷണത്തിന് മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്നും ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർക്ക് അവരുടെ ജോലി ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും അറസ്റ്റിനോ അക്രമത്തിനോ ഭയപ്പെടാതെ അധികാരികളെ കണക്കു ബോധിപ്പിക്കേണ്ടതുണ്ടെന്നും പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ച ബ്രിട്ടീഷ് സർക്കാർ വക്താവ് പറഞ്ഞു. ജനാധിപത്യ രാജ്യങ്ങളിൽ ഒരു സ്വതന്ത്ര മാധ്യമം നിർണായക പങ്ക് വഹിക്കുന്നുവെന്നും, മാധ്യമ സ്വാതന്ത്ര്യ സഖ്യത്തിന്റെ അംഗത്വം ഉൾപ്പെടെ സർക്കാർ അവരുടെ മുഴുവൻ ഭാരവും അവർക്കുമേൽ ചുമത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

"പ്രതിഷേധക്കാരുടെ സുരക്ഷയും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന ആവശ്യവുമായി നിവേദനം ലഭിച്ചതിന് പിന്നാലെയാണ് ബ്രിട്ടീഷ് സർക്കാരിന്റെ നീക്കം. ഔദ്യോഗിക ബ്രിട്ടീഷ് വെബ്സൈറ്റിലുടെയുള്ള ഓൺലൈൻ നിവേദനത്തിൽ ഒരു ലക്ഷത്തിലധികം പേരാണ് ഒപ്പുവെച്ചിട്ടുള്ളത്.യുകെ സർക്കാർ ഔദ്യോഗിക പ്രസ്താവന നടത്താൻ ആവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം.
നിവേദനത്തിൽ സർക്കാരിൻറെ പ്രതികരണം ഈ മാസം അവസാനം പ്രതീക്ഷിക്കുമെന്നും ചർച്ച നടത്തുന്ന വിഷയം പരിഗണനയിലാണെന്നും പിന്നീട് ഹൌസ് ഓഫ് കോമൺസ് അറിയിച്ചു.

Recommended Video

cmsvideo
കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് വിമര്‍ശനം | Oneindia Malayalam

നിവേദനത്തിൽ ഒപ്പിട്ടവരിൽ ചിലർ ഇന്ത്യൻ വംശജരായ പ്രതിപക്ഷ ലേബർ പാർട്ടി എംപിമാരായ തൻമജീത് സിംഗ് ധേസി, പ്രീത് കൌർ ഗിൽ എന്നിവരുൾപ്പെടെയുള്ള ക്രോസ്-പാർട്ടി പാർലമെന്റ് അംഗങ്ങളുടെ പേരുകളും നിവേദനത്തിൽ ഒപ്പുവെച്ചവരുടെ പട്ടികയിലുണ്ട്.

English summary
UK Parliament To Debate On India's Farmers' Protest After Petition Crosses 100k Signatures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X