കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശ്നം കോവിഷീൽഡല്ല: ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റ്, ക്വാറന്റൈൻ ചട്ടത്തിൽ നിലപാട് വ്യക്തമാക്കി ബ്രിട്ടൻ

Google Oneindia Malayalam News

ദില്ലി: പ്രതിഷേധത്തിന് പിന്നാലെ ക്വാറന്റൈൻ ചട്ടങ്ങൾ പരിഷ്കരിച്ച് ബ്രിട്ടൻ. രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് പത്ത് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന ചട്ടമാണ് പിൻവലിച്ചിട്ടുള്ളത്. ഇതോടെ രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ ഉണ്ടായിരിക്കില്ല. എന്നാൽ ബ്രിട്ടൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ ഇല്ല. ഇന്ത്യയിൽ കോവിഡ് വാക്സിനേഷന്റെ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയോട് തങ്ങൾക്ക് എതിർപ്പുണ്ടെന്നാണ് ബ്രിട്ടൻ അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ നിന്നും കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരുടെ ക്വാറന്റൈൻ പിൻവലിക്കുമോ എന്ന് വ്യക്തമല്ല.

പഞ്ചാബിൽ ദളിത് കാർഡിറക്കി കോൺഗ്രസ്: നിയമസഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം നിർണ്ണായകംപഞ്ചാബിൽ ദളിത് കാർഡിറക്കി കോൺഗ്രസ്: നിയമസഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം നിർണ്ണായകം

ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന കൊവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ടങ്കിലും ഇത് അംഗീകരിക്കാതെയാണ് ബ്രിട്ടൻ രണ്ടു ഡോസ് കൊവിഷീൽഡ് സ്വീകരിച്ചവരും യുകെയിൽ എത്തിയാൽ പത്തു ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന് ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് വിവാദമായതോടെയാണ് ചട്ടം പരിഷ്കരിച്ച് ബ്രിട്ടൻ രംഗത്തെത്തിയിട്ടുള്ളത്.

 vaccine-1632

ബ്രിട്ടൻ യാത്രയ്ക്ക് മുൻപ് ആർടിപിസിആർ പരിശോധന വേണം, യുകെയിൽ ക്വാറൻറീനിലിരിക്കെ രണ്ടാമത്തെയും എട്ടാമത്തെയും ദിവസം ആർടിപിസിആർ പരിശോധന നടത്തണമെന്നുമായിരുന്നു സർക്കാർ പുറത്തിറക്കിയ നിബന്ധനകൾ. യുഎഇ, തുർക്കി, തെക്കേ അമേരിക്ക, ജോർദാൻ, ആഫ്രിക്ക, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്കും പുതിയ നിയമം ബാധകമാണ്. അതേ സമയം ബ്രിട്ടന്റെ നീക്കത്തിനെതിരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

അസ്ട്രസെനക്കയും ഓക്സ്ഫോഡും ചേർന്ന് വികസിപ്പിച്ചെടുത്തിട്ടുള്ള കൊവിഡ് വാക്സീനാണ് ഇന്ത്യയിൽ ഉപയോഗിക്കുന്ന കൊവിഷീൽഡ്. ബ്രിട്ടന്റെ നിലപാടിൽ കടുത്ത പ്രതിഷേധം അറിയിച്ച് കഴിഞ്ഞ ദിവസം ഇന്ത്യയും രംഗത്തെത്തിയിരുന്നു. സമാന നടപടി ഇന്ത്യയും സ്വീകരിക്കും എന്ന മുന്നറിയിപ്പും നല്കിയിരുന്നു. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ്‌ട്രസുമായി ഈ വിഷയത്തിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. പ്രതിഷേധം അറിയിച്ചുള്ള കുറിപ്പ് ദില്ലിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് കൈമാറുകയും ചെയ്തിരുന്നു. പ്രശ്നം ചർച്ച ചെയ്ത് തീർക്കുമെന്നാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചത്.

കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍

ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന കൊവിഷീൽഡ് വാക്സിനുകൾ നിലവിൽ ബ്രിട്ടനിലും ഉപയോഗിക്കപ്പെട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാക്സിൻ നിർമിച്ച രാജ്യത്ത് നിന്ന് തന്നെ വാക്സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടൻ പ്രവേശനം നൽകാത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുള്ളത്. "കോവിഷീൽഡ് അംഗീകരിക്കാത്തത് വിവേചനപരമായ നയമാണ്, ഇത് യുകെയിലേക്ക് യാത്ര ചെയ്യുന്ന നമ്മുടെ പൗരന്മാരെ പ്രതികൂലമായി ബാധിക്കുന്നു. വിദേശകാര്യ മന്ത്രി പുതിയ യുകെ വിദേശകാര്യ സെക്രട്ടറിയോട് വിഷയം ഉന്നയിച്ചിട്ടുണ്ട്. ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗല ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Recommended Video

cmsvideo
UK approved covishield vaccine | Oneindia Malayalam

English summary
UK reveals the reason behind impose Quarantine for Indians who were completely vaccinated with Covishield
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X