കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ- ബ്രിട്ടൻ വിമാന സർവീസ് പുനരാരംഭിച്ചു: ആർടിസിപിസിആർ ടെസ്റ്റും ഏഴ് ദിവസത്തെ ക്വാറന്റൈനും നിർബന്ധം

Google Oneindia Malayalam News

ദില്ലി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തോടെ നിർത്തിവെച്ച ഇന്ത്യ- ബ്രിട്ടൻ വിമാന സർവീസ് പുനരാരംഭിക്കുന്നതോടെ മാർഗ്ഗനിർദേശങ്ങളുമായി ദില്ലി സർക്കാർ. ബ്രിട്ടനിൽ നിന്ന് ദില്ലിയിലെത്തുന്ന യാത്രക്കാർക്കായുള്ള നിർദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപിച്ചതോടെ ഡിസംബർ 23 മുതൽ ജനുവരി 7 വരെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള എല്ലാ യാത്രാ വിമാനങ്ങളും ഇന്ത്യ നിർത്തിവച്ചിരുന്നു.

 ഡോളർ കടത്ത് കേസ്: സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുമ്പിൽ ഡോളർ കടത്ത് കേസ്: സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുമ്പിൽ

ദില്ലി സർക്കാർ പുറപ്പെടുവിച്ച നിർദേശപ്രകാരം ബ്രിട്ടനിൽ നിന്നുള്ള എല്ലാ യാത്രക്കാരും ഇന്ത്യയിലേക്കെത്തുമ്പോൾ കൊറോണ വൈറസ് പരിശോധന നടത്തി എല്ലാ യാത്രക്കാരും ആർ‌ടി-പി‌സി‌ആർ പരിശോധന നടത്തുകയും 14 ദിവസം ക്വാറന്റൈനിൽ കഴിയുകയും ചെയ്യണം.

flight

പോസിറ്റീവ് ആണെന്ന് കണ്ടെത്തിയവരെ 14 ദിവസത്തെ നിർബന്ധിത ഐസോലേഷനിലേക്ക് അയയ്ക്കും. ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും നിർബന്ധമാണെന്നാണ് ദില്ലി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

രണ്ടാഴ്ചത്തെ വിലക്കിനെത്തുടർന്ന് ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ പുനരാരംഭിച്ചു. കൊറോണ വൈറസ് അതിവേഗം പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് യുകെയിൽ നിന്ന് ഒരു എയർ ഇന്ത്യ വിമാനം ഇന്ന് രാവിലെ 250 ഓളം യാത്രക്കാരുമായി ദില്ലിയിൽ എത്തിയത്. ഇന്ത്യ വിമാന സർവീസ് പുനരാരംഭിച്ചെങ്കിലും ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നീ യൂറോപ്യൻ രാജ്യങ്ങൾ നിരോധനം നീട്ടിയിരുന്നു. അതേ സമയം ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എണ്ണം 82 ആയിട്ടുണ്ട്.

Recommended Video

cmsvideo
രാജ്യാതിര്‍ത്തികള്‍ അടച്ച് ലോക്ഡൗണിലേയ്ക്ക് രാജ്യങ്ങള്‍ | Oneindia Malayalam

English summary
UK strain: 7-Day Institutional Quarantine must For Passengers Arriving In Delhi From UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X