കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും; ഉത്തരവിൽ ഒപ്പ് വെച്ച് യുകെ ആഭ്യന്തര സെക്രട്ടറി

Google Oneindia Malayalam News

ലണ്ടൻ; പഞ്ചാബ് നാഷ്ണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയായ വജ്ര വ്യാപാരിയായ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും. ഇത് സംബന്ധിച്ച ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു.അതേസമയം നീരവ് മോദിക്ക് ഇതിനെതിരെ 28 ദിവസത്തിനുള്ളിൽ യുകെ ഹൈക്കോടതിയെ സമീപിക്കാം.കോടതിയെ സമീപിച്ചാൽ കൈമാറ്റ നടപടികൾ വീണ്ടും നീണ്ടേക്കും.

നേരത്തെ നീരവ് മോദിയെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ യുകെ വെസ്റ്റ്മിൻസ്റ്റർ കോടതി അനുവദിക്കുകയും കേസ് ഹോം സെക്യൂരിറ്റിക്ക് അയയ്ക്കുകയും ചെയ്തിരുന്നു.ഇന്ത്യ സമർപ്പിച്ച രേഖകൾ സ്വീകര്യമാണെന്നായിരുന്നു കോടതി അറിയിച്ചത്. മാത്രമല്ല ഇന്ത്യ നൽകിയ ജയിൽ ദൃശ്യങ്ങളും തൃപ്തികരമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കോവിഡും ഇന്ത്യയിലെ ജയിൽ സാഹചര്യങ്ങളും തന്റെ ആരോഗ്യത്തെ ബാധിക്കുമെന്നതടക്കമുള്ള നീരവിന്റെ വാദം കോടതി തള്ളുകയായിരുന്നു.

nirav modi

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്സിയും. കേസില്‍ സിബിഐ അന്വേഷണം തുടങ്ങും മുന്‍പ് 2018 ജനവരിയില്‍ ഇരുവരും രാജ്യം വിടുകയായിരുന്നു. ലണ്ടനില്‍ തുടരുകയായിരുന്ന നീരവ് മോദിയെ എന്‍ഫോഴ്സ്മെന്‍റിന്‍റെ ആവശ്യപ്രകാരം വെസ്റ്റ് എന്‍ഡിലെ വസതിയില്‍ വെച്ച് ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയുടെ ഉത്തരവ് പ്രകാരം 2018 മാര്‍ച്ചിലായിരുന്നു അറസ്റ്റ്.

സർക്കാരിന്റെ തിരഞ്ഞെടുപ്പ് കാലത്തെ പ്രഹസനങ്ങളെ ഹൈക്കോടതി പൊളിച്ചു;രമേശ് ചെന്നിത്തലസർക്കാരിന്റെ തിരഞ്ഞെടുപ്പ് കാലത്തെ പ്രഹസനങ്ങളെ ഹൈക്കോടതി പൊളിച്ചു;രമേശ് ചെന്നിത്തല

 കൊവിഡ്: ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും മുൻകൂർ അനുമതി നിർബന്ധമെന്ന് തിരുവനന്തപുരം കളക്ടർ കൊവിഡ്: ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും മുൻകൂർ അനുമതി നിർബന്ധമെന്ന് തിരുവനന്തപുരം കളക്ടർ

നൈറ്റ് ഡ്യൂട്ടി സ്ത്രീകളുടെ തൊഴിൽ അവസരങ്ങൾ നിഷേധിക്കുന്നതിന് കാരണമാകരുത്: ഹൈക്കോടതിനൈറ്റ് ഡ്യൂട്ടി സ്ത്രീകളുടെ തൊഴിൽ അവസരങ്ങൾ നിഷേധിക്കുന്നതിന് കാരണമാകരുത്: ഹൈക്കോടതി

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

English summary
UK to extradite nirav modi to India;e UK Home Secretary signed the order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X