കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുക്രൈൻ പ്രശ്നം അവസാനിപ്പിക്കണം, ചർച്ചയും നയതന്ത്രവും ഫലം ചെയ്യും'; പുടിനോട് മോദി

Google Oneindia Malayalam News

ദില്ലി: റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ഉക്രെയ്നിലെ നിലവിലുള്ള സംഘർഷം പരിഹരിക്കാനുള്ള ഏക മാർഗം സംഭാഷണവും നയതന്ത്രവുമാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.

ഷാങ്ഹായി ഉച്ചകോടിയുടെ ഭാഗമായി സമർഖണ്ഡിൽ നടന്ന കൂടിക്കാഴ്ചയെ തുടർന്ന് ഊർജ സഹകരണം, വ്യാപാരം, നിക്ഷേപം, പ്രതിരോധ, സുരക്ഷാ സഹകരണം, മറ്റ് പ്രധാന മേഖലകൾ എന്നിവയുൾപ്പെടെ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.

 modiputin-1567517021.jpg -Proper

ജി-20-യിലെ ഇന്ത്യയുടെ പ്രസിഡൻസിയെ കുറിച്ചും പ്രധാനമന്ത്രി പ്രസിഡന്റ് പുടിനോട് വിശദീകരിച്ചു, ഇന്ത്യയുടെ അധ്യക്ഷതയിൽ ഷാങ്ഹായ് സഹകരണ സംഘടനയിലും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പരസ്പരം നിരന്തരം സമ്പർക്കം പുലർത്താനും നേതാക്കൾ ധാരണയായി.

ഇക്കഴിഞ്ഞ സപ്റ്റംബറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഉക്രെയ്‌നിലെ സംഘർഷം ഉടൻ അവസാനിപ്പിക്കാൻ ഇടപെടൽ ഉണ്ടാകണമെന്ന് മോദി അഭ്യർത്ഥിച്ചിരുന്നു. യുദ്ധത്തിന്റെ യുഗമല്ല ഇതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. റഷ്യ- യുക്രൈൻ സംഘർഷത്തിൽ മധ്യസ്ഥതയ്ക്കില്ലെന്ന് നേരത്തേ തന്നെ ഇന്ത്യ വ്യക്തമാക്കിയിരനന്നു. റഷ്യ, യുക്രൈൻ രാജ്യങ്ങൾ ഇതുവരെയും മധ്യസ്ഥതയ്ക്ക് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ല. ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാൽ പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്നതായിരുന്നു ഇന്ത്യയുടെ നിലപാട്.

റഷ്യയുമായി നല്ല ബന്ധം പുലർത്തുന്ന രാജ്യമെന്നതിനെക്കാൾ ഉപരി ജി20 അധ്യക്ഷത വഹിക്കുന്ന രാജ്യമെന്ന നിലയിലൽ ഇരു രാജ്യങ്ങൾക്കിടയിലും സമാധാനം പുലർത്താൻ ഇടപെടൽ നടത്താനുള്ള സാധ്യത ഇന്ത്യയ്ക്ക് മുന്നിൽ ഉണ്ട്.

ആദ്യ ലോട്ടറിക്ക് കിട്ടിയത് 700 രൂപ, അതേ കാശിന് വീണ്ടും ലോട്ടറിയെടുത്തു; ലഭിച്ചത് ഒന്നും രണ്ടുമല്ല... 22 കോടി!ആദ്യ ലോട്ടറിക്ക് കിട്ടിയത് 700 രൂപ, അതേ കാശിന് വീണ്ടും ലോട്ടറിയെടുത്തു; ലഭിച്ചത് ഒന്നും രണ്ടുമല്ല... 22 കോടി!

ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ച; രൂക്ഷമായി വിമർശിച്ച് മന്ത്രി കെ രാജൻദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ച; രൂക്ഷമായി വിമർശിച്ച് മന്ത്രി കെ രാജൻ

'എഴുതി വെച്ചോളൂ, കോൺഗ്രസ് ബിജെപിയെ താഴെയിറക്കും, ചൈന യുദ്ധത്തിന് ഒരുങ്ങുന്നു; കേന്ദ്രം ഉറങ്ങുന്നു': രാഹുൽ'എഴുതി വെച്ചോളൂ, കോൺഗ്രസ് ബിജെപിയെ താഴെയിറക്കും, ചൈന യുദ്ധത്തിന് ഒരുങ്ങുന്നു; കേന്ദ്രം ഉറങ്ങുന്നു': രാഹുൽ

English summary
'Ukraine issue must be resolved, dialogue and diplomacy will yield results'; Modi to Putin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X