കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷാ ദൗത്യവുമായി ഇന്ത്യ മുന്നോട്ട്; ഇനിയും വിമാനങ്ങൾ എത്താനുണ്ട് ; 15 വിമാനങ്ങളിൽ 3000 പേർ എത്തി

Google Oneindia Malayalam News

ഡൽഹി: യുക്രൈനിൽ നിന്ന് 3000 ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചതായി കേന്ദ്ര സർക്കാർ. 15 വിമാനങ്ങളിൽ ആയാണ് ഇവരെ ഇന്ത്യയിൽ എത്തിച്ചത്. സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. യുദ്ധ ബാധിതരായ പ്രദേശത്ത് നിന്നും ഇവരെ പ്രത്യേക വിമാനങ്ങളിലാണ് സുരക്ഷാ സ്ഥാനത്തേയ്ക്ക് എത്തിച്ചത്.

സുരക്ഷയുടെ ഭാഗമായി അയൽ രാജ്യങ്ങളായ പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റൊമാനിയ, ഹംഗറി എന്നിവിടങ്ങളിലേക്ക് സർക്കാർ പ്രത്യേക വിമാനങ്ങൾ അയച്ചിരുന്നു.

യുകൈനിലെ പ്രധാന നഗരങ്ങളിൽ ഷെല്ലാക്രമണം തുടരുന്നതിടെ ആയിരക്കണക്കിന് ആളുകൾ ഇവിടെ കുടുങ്ങി കിടന്നിരുന്നു. യുദ്ധത്തിന് പിന്നാലെ യുക്രൈനിലെ വ്യോമാതിർത്തികൾ അടച്ചിരുന്നു.

1

അതേസമയം, ഇന്ന് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിചേരാനുണ്ട്. ഇന്നലെ ബുഡാപെസ്റ്റിൽ നിന്ന് 5, സുസെവയിൽ നിന്ന് 4, കോസിസിൽ നിന്ന് 1, റസെസോവിൽ നിന്ന് 2 എന്നിങ്ങനെ ഇന്ത്യക്കാർ നാട്ടിൽ എത്തിയിരുന്നു. 11 വിമാനങ്ങളും 2,226 യാത്രക്കാരുമാണ് ആകെ ഇന്നലെ ഇന്ത്യയിൽ എത്തിയത്. ഇന്ത്യയുടെ രക്ഷാ ദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായാണ് ഇവരെ നാട്ടിൽ എത്തിച്ചത്. അതേസമയം, യുക്രൈനിലെ പിസോച്ചിൻ നഗരത്തിൽ നിന്ന് എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ, യുദ്ധ ബാധിത നഗരമായ സുമിയിൽ രക്ഷാ പ്രവർത്തനം തുടരുന്നു എന്നാണ് വിവരം.

യുവതി തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; ഒപ്പം മുറിയെടുത്തവൻ മുങ്ങി; അന്വേഷണം ആരംഭിച്ചുയുവതി തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; ഒപ്പം മുറിയെടുത്തവൻ മുങ്ങി; അന്വേഷണം ആരംഭിച്ചു

2

അതേസമയം, സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് യുക്രൈനിലെ വോളോഡിമർ സെലെൻസ്‌കി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവരുമായും പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. അതേസമയം, സ്ഥിതി ഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയിലുടനീളം ഉന്നത തല യോഗങ്ങൾ നടത്തുന്നുണ്ട്. പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച ഉന്നതതല യോഗം ചേർന്നിരുന്നു. വിഷയത്തിൽ പ്രധാന മന്ത്രിയുടെ എട്ടാമത്ത് ചർച്ചയായിരുന്നു വെളളിയാഴ്ച നടന്നത്. ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിനായി ശ്രമങ്ങൾ നടക്കുന്നതായി പ്രധാനമന്ത്രി ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.

3

ഓപ്പറേഷൻ ഗംഗ പദ്ധതിയുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തിയിരുന്നു. യുക്രൈനിൽ വെടിയേറ്റ വിദ്യാർത്ഥിയുടെ സ്ഥിതിഗതിയും പ്രധാനമന്ത്രി ചർച്ച ചെയ്തിരുന്നു. യുക്രൈൻ - റഷ്യ യുദ്ധത്തിന്റ ഒമ്പതാം ദിവസമായിരുന്നു ചർച്ച. അതേസമയം, യുക്രൈനിൽ നിന്ന് 10,800 ഇന്ത്യക്കാരെ വെളളിയാഴ്ച ഒഴിപ്പിച്ചു. രക്ഷാദൗത്യ പദ്ധതിയായ ഓപ്പറേഷൻ ഗംഗയിലൂടെയാണ് യുകൈനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചത്.

'ശരീരത്തില്‍ കടന്ന് പിടിച്ചു';'കെഎസ്ആർടിസി ഉദ്യോഗസ്ഥനാ.. എനിക്ക് പേടിയാവുന്നു';'ഒരക്ഷരം മിണ്ടീല്ല''ശരീരത്തില്‍ കടന്ന് പിടിച്ചു';'കെഎസ്ആർടിസി ഉദ്യോഗസ്ഥനാ.. എനിക്ക് പേടിയാവുന്നു';'ഒരക്ഷരം മിണ്ടീല്ല'

4

യുക്രൈനിന്റെ അയൽ രാജ്യങ്ങിൽ ഇന്ത്യ ഇതിനായി പ്രതേൃക വിമാനങ്ങൾ സജ്ജമാക്കിയിരുന്നു. ഈ മാർഗ്ഗത്തിലൂടെയാണ് ഇന്ത്യക്കാർ നാട്ടിലേക്ക് എത്തിക്കുന്നത്. ഇന്ത്യൻ എയർഫോഴ്‌സിന്റെ മൂന്ന് സി-17 വിമാനങ്ങളും 14 സിവിലിയൻ വിമാനങ്ങളും ഒഴിപ്പിക്കൽ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. വടക്കുകിഴക്കൻ നഗരങ്ങളായ ഖാർകീവ്, സുമി എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തികൾ വെളളിയാഴ്ച് പുരോഗമിച്ചിരുന്നു. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യയും മുന്നോട്ട് വന്നിരുന്നു. ഇവിടെയുളള ഇന്ത്യക്കാരെ റഷ്യൻ തലസ്ഥാനത്തേക്ക് കൊണ്ടു പോയി മോസ്കോയിലേക്ക് എത്തിക്കുകയാണ് പതിവ്.

5

കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടുകൾ പ്രകാരം, വെളളിയാഴ്ച സി -17 വിമാനത്തിൽ 630 യാത്രക്കാരുണ്ടായിരുന്നു. അതേസമയം, സിവിലിയൻ വിമാനത്തിൽ 9,364 ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചു. ഏഴ് ഐ എ എഫ് വിമാനങ്ങൾ വഴി 1,428 ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു. സിവിലിയൻ വിമാനങ്ങളിൽ റൊമാനിയ നിന്ന് 2 എണ്ണം സ്ലൊവാക്യ നിന്ന് 4 , ഹംഗറി 3 എന്നിങ്ങനെ ഇന്ത്യക്കാർ എത്തിയിരുന്നു.

Recommended Video

cmsvideo
11 മണിക്കൂർ വെടിനിർത്തൽ പ്രഖ്യപിച്ച് റഷ്യ Oneindia Malayalam

English summary
ukraine russia crisis; 3,000 Indians have been deported from Ukraine Central government reports are out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X