Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു ഇന്ത്യൻ-യുക്രൈൻ പ്രണയകഥ'; അനുഭവും അന്നയും വിവാഹിതരാകുന്നു

ന്യൂഡൽഹി: അന്നയും അനുഭവും വിവാഹിതരാകുന്നു. എന്നാൽ ഇവരുടെ വിവാഹത്തിന് പ്രത്യേകതകൾ ഏറെയാണ്. ബോളിവുഡ് സിനിമ പോലെയായിരുന്നു ഇരുവരുടെയും പ്രണയം. യുക്രൈൻ പൗരയായ അന്ന 2020ൽ ഇന്ത്യ സന്ദർശിക്കാനെത്തിയപ്പോഴാണ് ആദ്യമായി ഡൽഹിക്കാരനായ അനുഭവിനെ പരിചയപ്പെടുന്നത്.

പിന്നീട് ഈ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. 2020ൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അന്ന ഇന്ത്യയിൽ കുടുങ്ങി. ഈ കാലയളവാണ് ഇരുവരുടെയും ജീവിതത്തിൽ വഴിത്തിരിവായത്.

പ്രണയം വിവാഹത്തിലേക്ക്

ലോക്ക്ഡൗണിനെ തുടർന്ന് വിമാനസർവീസുകൾ റദ്ദാക്കപ്പെട്ടപ്പോൾ ഡൽഹിയിലെ അനുഭവിന്റെ വീട്ടിലാണ് അന്ന കഴിഞ്ഞത്. ലോക്ക്ഡൗൺ മാറിയപ്പോൾ ഇരുവരും വീണ്ടും ദുബായിൽ കണ്ടുമുട്ടുകയായിരുന്നു. ബന്ധത്തിന്റെ ഊഷ്‌മളത വർധിച്ചപ്പോൾ അഭിനവ് അന്നക്കൊപ്പം കീവിലേക്കും പോയിട്ടുണ്ട്. അന്ന പിന്നെയും ഇന്ത്യയിലെത്തി. കഴിഞ്ഞ വർഷം ഡിസംബറിലാണ് അഭിനവിന്റെ കുടുംബത്തെ അന്ന പരിചയപ്പെടുന്നത്. ആ സമയം ഇരുവരുടെയും വിവാഹവും കുടുംബം ഏകദേശം നിശ്ചയിച്ചു. പിന്നീട് വീണ്ടും അന്ന സ്വന്തം രാജ്യത്തേക്ക് തിരിച്ചു.

പോളണ്ടിലേക്ക് പലായനം

പ്രശ്‌നങ്ങളില്ലാതെ പോകുകയായിരുന്ന ഇവരുടെ പ്രണയത്തിൽ വില്ലനാകുകയായിരുന്നു യുദ്ധം. ഫെബ്രുവരി 24ന് അന്ന ഉറക്കം ഉണരുന്നത് ബോംബ് സ്‌ഫോടനങ്ങളുടെ ശബ്‌ദം കേട്ടുകൊണ്ടാണ്. അങ്ങനെ മൂന്ന് ദിവസം ബോംബാക്രമണങ്ങളുടെ ഉള്ളിൽ. ഇങ്ങനെ തുടരാൻ കഴിയില്ലെന്ന് മനസിലാക്കിയ അന്ന അമ്മയെയും നായയെയും കൂട്ടി പോളണ്ടിലേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ പോളണ്ട് അതിർത്തിയിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്ന് അറിഞ്ഞ അന്ന സ്ലോവാക്യ അതിർത്തിയിലേക്ക് പോയി. അവിടെയും മണിക്കൂറുകൾ അന്നക്ക് കാത്ത് നിൽക്കേണ്ടതായി വന്നു. ഒടുവിൽ അതിർത്തി കടന്ന് സ്ലോവാക്യയിലെത്തി അവിടെ നിന്ന് പോളണ്ടിലേക്ക് പോയി

വിവാഹമെന്ന സ്വപ്‌നം

പോളണ്ടിൽ ഉണ്ടായിരുന്ന അനുഭവിന്റെ സുഹൃത്തുക്കൾ അന്നക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കി സഹായിച്ചു. ഒടുവിൽ പോളണ്ടിലെ ഇന്ത്യൻ എംബസിയിൽ വിസക്ക് അപേക്ഷിച്ചു. ഒരു വർഷത്തേക്കുള്ള വിസയാണ് അന്നക്ക് ലഭിച്ചത്. അങ്ങനെ ഒടുവിൽ ഡൽഹിയിൽ വിമാനമിറങ്ങി. പിന്നീടാണ് ബോളിവുഡ് സിനിമയെ വെല്ലുന്ന പ്രൊപ്പോസൽ സീൻ. ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകനാണ് അഭിനവ്. അന്ന ഐ.ടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇരുവരും വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണ്. അതിന് ശേഷം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകുമെന്നും അന്ന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+