സ്വാതന്ത്ര്യദിനത്തില്‍ ഭീകരാക്രമണ ഭീഷണി!!ആസ്സാമില്‍ കനത്ത സുരക്ഷ
തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചു
ദിസ്പൂര്‍: സ്വാതന്ത്ര്യദിനത്തില്‍ ആസ്സാമില്‍ ഉള്‍ഫ തീവ്രവാദികളുടെ ഭീകരാക്രമണ ഭീഷണി. മ്യാന്‍മാറില്‍ നിന്നും 7 ഉള്‍ഫ തീവ്രവാദികള്‍ ആസ്സാമിലേക്കു കടന്നിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷാ സംവിധാനം കര്‍ശനമാക്കിയിരിക്കുകയാണ്. ദില്ലയിലും സുരക്ഷ ശക്തമാക്കിക്കഴിഞ്ഞു.
തീവ്രവാദികള്‍ ആസ്സാം-അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ പതിയിരിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ തക്കസമയം നോക്കിയിരിക്കുകയാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടെത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനം കനത്ത ജാഗ്രതയിലാണ്.

അതേസമയം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് തലസ്ഥാന നഗരിയിലും ഒരുക്കുന്നത്. തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ ഡ്രോണുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് ദില്ലി പോലീസിന്റെ നീക്കം. സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഉണ്ടാകാന്‍ സാധ്യതയുള്ള സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്. ഇത്തവണ 71-മത് സ്വാതന്ത്ര്യദിനമാണ് രാജ്യം ആഘോഷിക്കുന്നത്.












Click it and Unblock the Notifications