Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉല്ലു, ആൾട്ട് ബാലാജി: അശ്ലീല ഉള്ളടക്കം പ്രദർശിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് നിരോധനം

അശ്ലീല ഉള്ളടക്കം പ്രദർശിപ്പിക്കുന്ന നിരവധി ഒടിടി പ്ലാറ്റ് ഫോമുകളും വൈബ്സൈറ്റുകള്‍ക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 25 പ്ലാറ്റ്ഫോമുകൾ സർക്കാർ നിരോധിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഉല്ലു , ആൾട്ട് ബാലാജി , ബിഗ് ഷോട്ട്സ് ആപ്പ്, ദേശിഫ്ലിക്സ്, ബൂമെക്സ്, നവരസ ലൈറ്റ്, ഗുലാബ് ആപ്പ് തുടങ്ങിയവയാണ് നിരോധിക്കപ്പെട്ട പ്രധാന ഒ ടി ടി പ്ലാറ്റ് ഫോമുകള്‍.

ഈ 25 ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളും ആപ്പുകളും അശ്ലീലവും ചില സമയങ്ങളില്‍ "പോൺ ഉള്ളടക്കവും" പ്രദർശിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് വാർത്താവിനിമയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യൻ നിയമങ്ങളുടെ "ഗുരുതരമായ ലംഘനമാണ് ഇതിലൂടെ ഈ പ്ലാറ്റ് ഫോമുകള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ullu-

2000 ലെ ഐടി നിയമത്തിലെ സെക്ഷന്‍ 67, 67എ,1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ ഇവയുടെ പ്രദർശനം തടയുന്നിതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഈ ആപ്പുകളുടെ ഉള്ളടക്കങ്ങളിൽ ശക്തമായ കഥാസന്ദർഭം, പ്രമേയം, അല്ലെങ്കിൽ സാമൂഹിക സന്ദേശം ഇല്ലെന്നും, പകരം അശ്ലീലമായ ദൃശ്യങ്ങൾക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയതും നിർണ്ണായകമായി. കുടുംബ ബന്ധങ്ങൾ, മറ്റ് സെൻസിറ്റീവ് സന്ദർഭങ്ങൾ എന്നിവയിൽ നഗ്നതയും ലൈംഗിക ഉള്ളടക്കവും അനുചിതമായി ചിത്രീകരിച്ചതും നിരോധനത്തിന് കാരണമായി.

ഈ വർഷം ഏപ്രിലിൽ, ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്യുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് കേന്ദ്ര സർക്കാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഉല്ലു, ആൾട്ട്, എക്സ് (മുൻ ട്വിറ്റർ), ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയ്ക്ക് കോടതി നോട്ടീസ് അയച്ചു.

ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ഓഗസ്റ്റിൻ ജോർജ് മസിഹ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിഷയം "ഗുരുതരമായ ആശങ്ക" ഉയർത്തുന്നുവെന്ന് അംഗീകരിച്ചെങ്കിലും, ഇത് എക്സിക്യൂട്ടീവിന്റെയോ നിയമനിർമാണ സഭയുടെയോ അധികാരപരിധിയിലാണെന്നും വ്യക്തമാക്കി. ഇതോടെയാണ് സർക്കാർ തന്നെ നടപടിയുമായി രംഗത്ത് വന്നത്.

മെയ് മാസത്തിൽ, മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ അജാസ് ഖാന്റെ ആതിഥേയത്വത്തിൽ ഉല്ലു പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിച്ച 'ഹൗസ് അറസ്റ്റ്' എന്ന വെബ് സീരീസിന്റെ ഒരു ക്ലിപ്പ് അശ്ലീല ഉള്ളടക്കത്തിന്റെ പേരില്‍ വൈറലായതും വലിയ വിവാദമായിരുന്നു. ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ള നേതാക്കൾ ഈ വീഡിയോക്കെതിരെ രംഗത്ത് വരികയും ചെയ്തു. "ഉല്ലു ആപ്പ്, ആൾട്ട് ബാലാജി തുടങ്ങിയ ആപ്പുകൾ അശ്ലീല ഉള്ളടക്കത്തിന് വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിരോധനത്തിൽ നിന്ന് രക്ഷപ്പെട്ടതായി ഞാൻ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഉന്നയിച്ചിട്ടുണ്ട്. അവരുടെ മറുപടിക്കായി ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ്." എന്ന് അവർ അന്ന് എക്സില്‍ കുറിക്കുകയും ചെയ്തിരുന്നു.

പ്രതിഷേധം ശക്തമായതിന് പിന്നാലെ ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു) ഈ സീരീസിനെ കുറിച്ച് സ്വമേധയാ പരിശോധന നടത്തി, സ്ത്രീകളുടെ ചിത്രീകരണത്തെ വിമർശിച്ച്, പൂർണ നിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. നേരത്തെ സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിച്ചതിനെ തുടർന്ന് മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകളും കേന്ദ്രം നിരോധിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+