കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപ്പിക്കെതിരെ സമരം ചെയ്യുമെന്ന് ഘടകകക്ഷി; എന്‍ഡിഎ തകരുന്നു, വിജയം കണ്ട് കോണ്‍ഗ്രസ് തന്ത്രങ്ങള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: 2019 ലെ ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിലിവില്‍തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഓരോ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ്. സംബര്‍ക്ക് സാമര്‍ത്ഥന്‍ പരിപാടിയുടെ ഭാഗമായി അമിത് ഷാ ഉള്‍പ്പടേ ഒരോ സംസ്ഥാനങ്ങളിലേയും പ്രമുഖരെ സന്ദര്‍ശിച്ച് പിന്തുണ തേടിക്കൊണ്ടിരിക്കുകയാണ്.

മറുപക്ഷത്താവട്ടെ കോണ്‍ഗ്രസ് ഇപ്പോഴില്ലെങ്കില്‍ മറ്റൊരിക്കലും ഇല്ല എന്ന നിലയിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഒരോ സംസ്ഥാത്തും പ്രാദേശിക കക്ഷികളുമായും അവര്‍ ചര്‍ച്ച നടത്തുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രമുഖരും ചെറുകിട പാര്‍ട്ടികളും ബിജെപിയോടൊപ്പം ചേരുന്നതായിരുന്നു പതിവ്. ഇന്നാല്‍ ഇത്തവണ കാര്യങ്ങള്‍ നേരമറിച്ച് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു പ്രമുഖ കേന്ദ്രമന്ത്രി പ്രതിപക്ഷത്തോടൊപ്പം ചേരുമെന്നാണ് ഒടുവില്‍ കിട്ടുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ...

ശിവസേന

ശിവസേന

ഒന്നിനു പുറകേ ഒന്നായി സഖ്യകക്ഷികള്‍ വിട്ടുപോവുന്നതിന്റെ സൂചനയാണ് എന്‍ഡിഎയില്‍ ഇപ്പോള്‍ ഉള്ളത്. പതിറ്റാണ്ടുകളായി എന്‍ഡിഎ മുന്നണിയില്‍ ഉള്‌ല ശിവസേന ഏത് നിമിശവും മുന്നണി വിട്ടുപോകുമെന്ന ഘട്ടത്തിലാണുള്ളത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബിജെപിക്ക് അനുകൂലമായി ശിവസേന വോട്ട് ചെയ്യാതിരുന്നതാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കയത്.

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍

അവിശ്വാസപ്രമേയ ദിനത്തിലെ കോണ്‍ഗ്രസ്സിന്റേയും അവരുടെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടേയും പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ശിവസേനയുടെ മുഖപത്രം രംഗത്ത് വന്നതും ബിജെപിയെ ചൊടുപ്പിച്ചിരുന്നു. ഒടുവില്‍ ശിവസേനയെ ഒഴിവാക്കികൊണ്ട് മഹാരാഷ്ട്രയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനേ നേരിടുക എന്നതിലേക്കാണ് ബിജെപി ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. അതിനിടെയാണ് ബിജെപിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് മറ്റൊരു ഘടകകക്ഷിയും മുന്നണിവിട്ടുപോകുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

എല്‍ജെപി

എല്‍ജെപി

നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിയായ പ്രമുഖ നേതാവ് പ്രതിപക്ഷത്തേക്ക് ചുവടുമാറുന്നതായും ഇതിനായുള്ള ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്‍ഡിഎ സഖ്യകക്ഷികളായ റാംവിലാസ് പ്വാസ്വാന്റെ എല്‍ജെപിയും (ലോകജനശക്തി പാര്‍ട്ടിയും) ആര്‍എല്‍എസ്പിയും എന്‍ഡിഎ വിടുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎ വിടുന്ന ഈ പാര്‍ട്ടികള്‍ മഹാസഖ്യത്തില്‍ ചേരുമെന്നാണ് ആര്‍ജെഡി ദേശീയ ഉപാധക്ഷ്യന്‍ രഘുവന്‍ശ് പ്രസാദ് സിംഗ് വെളുപ്പെടുത്തുകയും ചെയ്തിരുന്നു.

മുന്നണി വിടും

മുന്നണി വിടും

2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇവര്‍ മുന്നണി വിടും. ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി-ഹിന്ദുസ്ഥാനി ആവാമി മോര്‍ച്ച എന്നിവര്‍ നേതൃത്വം നല്‍കുന്ന മതേതര മഹാസഖ്യത്തില്‍ ഇവര്‍ ഭാഗമാകുമെന്നായിരുന്നു രഘുവന്‍ശ് പ്രസാദിന്റെ പ്രസ്താവന.

പാസ്വാന്‍

പാസ്വാന്‍

നിലവില്‍ എന്‍ഡിഎ മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രിയാണ് രാംവിലാസ് പാസ്വാന്‍. പാസ്വാന്‍ മിടുക്കനായ രാഷ്ട്രീയ കാലാവസ്ഥ പ്രവാചകനാണ്. അടുത്ത ലേക്സഭ തിരഞ്ഞെടുപ്പില്‍ മോദി അധികാരത്തില്‍ വരില്ലെന്ന് അദ്ദേഹത്തിനറിയാം. അതിനാല്‍ തന്നെ അദ്ദേഹം മഹാസഖ്യത്തിനൊപ്പം ചേരുമെന്നും രഘുവന്‍ശ് പ്രസാദ് കൂട്ടിച്ചേര്‍ത്തിരുന്നു.

ഉപേന്ദ്ര കുഷ്യാഹ

ഉപേന്ദ്ര കുഷ്യാഹ

പാസ്വാനുപുറമെ രാഷ്ട്രീയ ലോക സമതാ പാര്‍ട്ടിയുടെ നേതാവ് ഉപേന്ദ്ര കുഷ്യാഹയും എന്‍ഡിഎ വിടും. അദ്ദേഹവുമായി സീറ്റ് വിഭജനമടക്കം സംസാരിച്ചു കഴിഞ്ഞു. അദ്ദേഹവും പാര്‍ട്ടിയും ഉടന്‍ തന്നെ മഹാസഖ്യത്തിനൊപ്പം ചേരുമെന്നും ആര്‍ജെഡി നേതാവ് പറഞ്ഞിരുന്നു. ഇതിനോട് അനുകൂലമായ സമീപനമാണ് തേജസ്വിയാദവില്‍ നിന്നുണ്ടായിരുന്നത്.

ചിരാഗ്

ചിരാഗ്

പുറത്തുവന്ന വാര്‍ത്തകള്‍ ശരിവെക്കുന്ന തീരുമാനങ്ങളാണ് എല്‍ജെപിയില്‍ നിന്ന് ഇപ്പോള്‍ ഉണ്ടാവുന്നത്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്രം അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ ബിജെപിക്കെതിരെ സമരം ചെയ്യുമെന്നാണ് പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമാ രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ദളിത് പ്രതിഷേധങ്ങള്‍ക്കൊപ്പം

ദളിത് പ്രതിഷേധങ്ങള്‍ക്കൊപ്പം

ദളിത് സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിഷേധത്തിന് ലോക് ജനശക്തി പാര്‍ട്ടി എല്ലാ വിധ പിന്തുണയും നല്‍കുമെന്നും പ്രതിഷേധ സമരങ്ങള്‍ക്കൊപ്പം നില്‍ക്കും. ആഗസ്റ്റ് ഒന്‍പത് വരെ ഞങ്ങള്‍ സമയം തരും. അതിനുള്ളില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിരിക്കണം. ഇല്ലെങ്കില്‍ എല്‍.ജെ.പി ദളിത് പ്രതിഷേധങ്ങള്‍ക്കൊപ്പം ചേരുമെന്നും ചിരാഗ് പാസ്വാന്‍ മാധ്യമങ്ങളെ അറിയിച്ചു.

പ്രാഥമിക ചര്‍ച്ച

പ്രാഥമിക ചര്‍ച്ച

ബിഹാറിലെതന്നെ മറ്റൊരു കേന്ദ്രമന്ത്രിയായ ഉപേന്ദ്ര കുശ്വാഹയും പ്രതിപക്ഷത്തെ വിശാലമുന്നണിക്കൊപ്പം ചേരുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയുടെ നേതാവാണ് ഉപേന്ദ്ര കുശ്വാഹ. ഇദ്ദേഹം കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തില്‍ ഉടന്‍ ചേരുമെന്നാണ് വിവരം. പ്രാഥമിക ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. അടുത്തിടെ പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്.

സഹമന്ത്രി

സഹമന്ത്രി

നരേന്ദ്ര മോദി സര്‍ക്കാരില്‍ മാനവവിഭവ ശേഷി സഹമന്ത്രിയാണ് കുശ്വാഹ. ആര്‍ജെഡി നേതാവ് തേജസ്വി യാദവും കോണ്‍ഗ്രസ് നേതാക്കളുമാണ് ഇദ്ദേഹത്തെ ചാടിക്കാന്‍ ശ്രമിക്കുന്നത്. തേജസ്വിയുമായി കുഷ്വാഹ ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്നാല്‍ ഇരുവരും ഇക്കാര്യം പരസ്യപ്പെടുത്തിയിട്ടില്ല.

English summary
ബിജെപ്പിക്കെതിരെ സമരം ചെയ്യുമെന്ന് ഘടകകക്ഷി; എന്‍ഡിഎ തകരുന്നു, വിജയം കണ്ട് കോണ്‍ഗ്രസ് തന്ത്രങ്ങള്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X