കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രാസ് കേസ്: പോലീസ് നടപടി സർക്കാരിന്റെയും ബിജെപിയുടേയും പ്രതിച്ഛായ തകർത്തു: ഉമാ ഭാരതി

Google Oneindia Malayalam News

ലഖ്നൊ: ഹത്രാസ് പീഡനക്കേസിൽ ഉത്തർപ്രദേശ് സർക്കാരിനും മുഖ്യ മന്ത്രി യോഗി ആദിത്യനാഥിനുമെതിരെ വിമർശനമുന്നയിച്ച് ബിജെപി നേതാവ് ഉമാഭാരതി. ഹത്രാസ് കേസിലെ പോലീസ് നടപടി ഉത്തർപ്രദേശ് സർക്കാരിന്റെയും ബിജെപിയുടെയും പ്രതിച്ഛായ തകർക്കുകയാണെന്നാണ് ഉമാഭാരതിയുടെ ആരോപണം. ഉത്തർപ്രദേശിൽ 19കാരി പീഡനത്തിനിരയായ പശ്ചാത്തലത്തിൽ പോലീസ് ഉപരോധം ഏർപ്പെടുത്തിയ രീതി നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നാണ് ഉമാഭാരതി ട്വിറ്ററിൽ കുറിച്ചത്. ഹത്രാസ് പീഡനക്കേസിൽ സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറ്റപ്പെടുത്തി ഉമാഭാരതി രംഗത്തെത്തുന്നത്.

 ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി

 ഉപരോധിച്ചത് ശരിയായില്ല

ഉപരോധിച്ചത് ശരിയായില്ല

ഹത്രാസ് സംഭവത്തെക്കുറിച്ച് ഞാൻ അറിഞ്ഞു. ആദ്യം ഞാൻ അങ്ങനെ പറയരുതെന്ന് വിചാരിച്ചു. കാരണം നിങ്ങൾ ഇക്കാര്യത്തിൽ നടപടിയെടുക്കണം. എന്നിരുന്നാലും ഒരു ഗ്രാമത്തെയും പെൺകുട്ടിയുടെ കുടുംബത്തെയും പോലീസ് ഉപരോധിച്ച നടപടിയിൽ പലതരം വാദങ്ങൾ ഉയർന്നുവരുന്നുണ്ട്. ഇത് സംബന്ധിച്ച് പല ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും ഉമാഭാരതി ട്വീറ്റ് ചെയ്തു. ഉത്തർപ്രദേശ് 19 കാരി പീഡനത്തിനിരയായ സംഭവത്തിൽ സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനമുയരുന്ന സാഹചര്യത്തിലാണ് ഉമാഭാരതിയും രംഗത്തെത്തുന്നത്.

 നടപടി ദുരൂഹം

നടപടി ദുരൂഹം


അവൾ ഒരു ദളിത് കുടുംബത്തിലെ മകളാണ്. അവളെ പോലീസ് തിരക്കിട്ട് സംസ്കരിച്ചു. ഇപ്പോൾ അവളുടെ കുടുംബത്തെ ഉപരോധിച്ചു. ഉമാ ഭാരതി പറയുന്നു. ഹത്രാസ് കേസിലെ യുപി പോലീസിന്റെ ദുരൂഹമായ നടപടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെുയും ബിജെപി സർക്കാരിന്റെയും പ്രതിച്ഛായ തകർത്തുവെന്നാണ് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ഉമാഭാരതി ആരോപിക്കുന്നത്.

 കുടുംബത്തിനൊപ്പം

കുടുംബത്തിനൊപ്പം

ഞങ്ങൾ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് മാത്രമാണ് നടത്തിയിട്ടുള്ളത്. രാജ്യത്ത് രാമരാജ്യം വരുമെന്നാണ് ഞങ്ങൾ അവകാശപ്പെട്ടത്. ഈ സംഭവത്തിൽ നിങ്ങളുടെ പോലീസിന്റെ നടപടി സർക്കാരിന്റെയും ബിജെപിയുടേയും പ്രതിച്ഛായ തകർത്തുവെന്നും ഉമാഭാരതി ചൂണ്ടിക്കാണിച്ചു. യോഗി ആദിത്യനാഥിനെ ക്ലീൻ ഇമേജിന്റെ നേതാവെന്ന് വിശേഷിപ്പിച്ച ഉമാഭാരതി മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ കൊറോണ വൈറസ് പോസിറ്റീവ് അല്ലായിരുന്നു എങ്കിൽ ആ കുടുംബത്തോടൊപ്പം ഗ്രാമത്തിൽ ഇരിക്കുമായിരുന്നു. ഞാൻ എപ്പോഴാണോ റിഷികേശിലെ എയിംസ് വിടുന്നത്. ഞാൻ തീർച്ചയായും അപ്പോൾ ഹത്രാസിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ കാണുമെന്നും ഉമാഭാരതി കൂട്ടിച്ചേർത്തു.

 ക്രൂരപീഡനം.. മരണം...

ക്രൂരപീഡനം.. മരണം...

സെപ്തംബർ 14ന് കൂട്ടബലാത്സംഗത്തിന് ഇരയായി ചികിത്സയിൽ കഴിയുകയായിരുന്ന പെൺകുട്ടിയാണ് ചികിത്സയിലിരിക്കെ രണ്ടാഴ്ചയ്ക്ക് ശേഷം മരിച്ചിട്ടുള്ളത്. ആദ്യം യുപിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെയാണ് പെൺകുട്ടിയെ ദില്ലിയിലെ സഫ്ദർജംങ് ആശുപത്രിയിലേക്ക് മാറ്റുന്നത്. തുടർന്ന് സെപ്തംബർ 19നാണ് കുറ്റവാളിയെ പിടികൂടുന്നത്. ഇയാൾ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. തുടർന്ന് ഇത് പ്രതിരോധിക്കാൻ ശ്രമിച്ചതോടെ നാക്കിന് കടിയേൽക്കുകയും ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

 വീഴ്ചകൾ നിരവധി

വീഴ്ചകൾ നിരവധി

ഹത്രാസ് പീഡനവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പോലീസിന് ഒന്നിലധികം വീഴ്ച സംഭവിച്ചുവെന്നാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുബം ആരോപിക്കുന്നത്. കേസിൽ അറസ്റ്റിലായ നാല് പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല. ദളിത് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതികളിൽ നാല് പേരും ഉന്നത സമുദായത്തിൽപ്പെട്ടവരാണ്. സെപ്തംബർ 14ന് കൃഷിയിടത്തിൽ അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലരിയാൻ പോയ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.

English summary
Uma Bharati Slams UP police over Hathras case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X