മോദി വിനാശപുരുഷനല്ല, വദ്ര കള്ളന്: ഉമാഭാരതി
ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ താന്‍ മനസിലാക്കിയതില്‍ പിഴവ് പറ്റി എന്ന് പാര്‍ട്ടിയുടെ തീപ്പൊരി നേതാവ് ഉമാ ഭാരതി. 2007 ല്‍ മോദിയെ വിനാശപുരുഷ് എന്ന് വിളിച്ച സംഭവത്തെക്കുറിച്ച് സംസാരിക്കവേയാണ് ഉമ ഇക്കാര്യം പറഞ്ഞത്. മോദിയെ വിനാശപുരുഷന്‍ എന്ന് വിളിച്ച് മൂന്ന് ദിവസത്തിനകം തന്നെ എന്റെ തെറ്റ് തിരിച്ചറിഞ്ഞിരുന്നു.
അത് കൊണ്ടാണ് മോദിയുടെ ഗുജറാത്തില്‍ ബി ജെ പിക്കെതിരെ തന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നത്. മോദി കഴിവുറ്റ ഭരണാധികാരിയും നേതാവുമാണ്. രാജ്യത്തിന്റെ പ്രതീക്ഷയായി ഒരാള്‍ക്ക് വളരാന്‍ കഴിയുന്നത് വലിയ കാര്യമാണ്. എന്റെ എല്ലാ അനുഗ്രഹങ്ങളും പ്രാര്‍ഥനകളും മോദിക്കൊപ്പമുണ്ട്. മോദിയെ പ്രശംസിച്ചുകൊണ്ട് ഉമാഭാരതി പറഞ്ഞു.

സോണിയാ ഗാന്ധിയുടെ മരുമകനും വിവാദപുരുഷനുമായ റോബര്‍ട്ട് വദ്രയെ ഉമാഭാരതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വദ്ര അത്ര പ്രാധാന്യം അര്‍ഹിക്കുന്ന ആളല്ല. പക്ഷേ അദ്ദേഹം നടത്തിയിരിക്കുന്ന തിരിമറികള്‍ വളരെ വലുതാണ്. ആരാണീ വദ്ര? എന്താണ് അയാളുടെ വിശ്വാസ്യത? എങ്ങനെയാണ് അയാള്‍ ഗാന്ധിയായത്. എല്ലാ കള്ളന്മാര്ക്കും രാജ്യത്ത് ഒരു നിയമമേ ഉള്ളൂ - പ്രിയങ്ക ഗാന്ധിയോടായി ഉമാഭാരതി പറഞ്ഞു.
2007 ല്‍ ഉമാഭാരതി മോദിയെ വിനാശപുരുഷന്‍ എന്ന് വിളിച്ച വീഡിയോ കാണിച്ച് കോണ്‍ഗ്രസ് വോട്ട് പിടിക്കാന്‍ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ പഴയ പ്രസ്താവനയെ തള്ളി ഉമ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഇടക്കാലത്ത് ബി ജെ പി വിട്ട് പോയ ഉമ അടുത്തിടെ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ നിന്നാണ് 54 കാരിയായ ഉമ ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications