കൊറോണയെ മാറ്റി നിര്‍ത്തി ഉമ ഭാരതി അയോധ്യയില്‍; 'നിര്‍ദ്ദേശം' ട്രസ്റ്റ് വക... തീരുമാനം മാറ്റി
അയോധ്യ: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമി പൂജയില്‍ പങ്കെടുക്കില്ലെന്നായിരുന്നു മുമ്പ് ബിജെപി നേതാവ് ഉമാഭാരതി അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് അവര്‍ പിന്മാറിയിരിക്കുകയാണ്.
താന്‍ പരിപാടിയില്‍ പങ്കെടുക്കും എന്നാണ് ഒടുവില്‍ ഉമാ ഭാരതി അറിയിച്ചിരിക്കുന്നത്. രാമ ജന്മഭൂമി ട്രസ്റ്റിലെ മുതിര്‍ന്ന അംഗങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിപാടില്‍ പങ്കെടുക്കുന്നത് എന്നും ഉമാ ഭാരതി വ്യക്തമാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍...

പ്രധാനമന്ത്രിയുടെ ആരോഗ്യം
രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമി പൂജയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യത്തെ കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ട് എന്നായിരുന്നു രണ്ട് ദിവസം മുമ്പ് ഉമാ ഭാരത് ട്വിറ്ററില്‍ കുറിച്ചത്. പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതും ഇതൊക്കെ കൊണ്ടുതന്നെ. ആഭ്യന്തര മന്ത്രി അമിത് ഷായും ഇപ്പോള്‍ രോഗബാധിതനാണ്.
Recommended Video

ഒഴിവാക്കാന്‍ അപേക്ഷിച്ചു
ഭൂമി പൂജയില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നായിരുന്നു ഉമാ ഭാരതി സംഘാടകരോട് ആവശ്യപ്പെട്ടത്. പൂജ നടക്കുമ്പോള്‍ താന്‍ സരയൂ നദീതീരത്ത് നില്‍ക്കുമെന്നും എല്ലാവരും പോയതിന് ശേഷം മാത്രം രാംലല്ല സന്ദര്‍ശിക്കും എന്നും ഉമാ ഭാരതി അവകാശപ്പെട്ടിരുന്നു.

തീരുമാനം മാറ്റി
എന്നാല്‍ അവസാന നിമിഷം ഉമ തന്റെ തീരുമാനം മാറ്റിയിരിക്കുകയാണ്. ഭൂമി പൂജയില്‍ പങ്കെടുക്കും എന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. രാമജന്മ ഭൂമി ട്രസ്റ്റിലെ മുതിര്‍ന്ന അംഗങ്ങളുടെ നിര്‍ദ്ദേശ പ്രകാരം ആണ് ഇത് എന്നും ഉമാ ഭാരതി ട്വീറ്റ് ചെയ്തു.

വളരെ കുറച്ച് പേര് മാത്രം
അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയിലേക്കും ശിലാന്യാസത്തിനും വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ക്ഷണം ഉള്ളു. വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ അഞ്ച് പേര് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്രത്തിന് വേണ്ടി എക്കാലവും നിലകൊണ്ട എല്‍കെ അദ്വാനി പരിപാടിയില്‍ പങ്കെടുക്കുന്നില്ല
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications