കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ മാറ്റി നിര്‍ത്തി ഉമ ഭാരതി അയോധ്യയില്‍; 'നിര്‍ദ്ദേശം' ട്രസ്റ്റ് വക... തീരുമാനം മാറ്റി

Google Oneindia Malayalam News

അയോധ്യ: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമി പൂജയില്‍ പങ്കെടുക്കില്ലെന്നായിരുന്നു മുമ്പ് ബിജെപി നേതാവ് ഉമാഭാരതി അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് അവര്‍ പിന്‍മാറിയിരിക്കുകയാണ്.

താന്‍ പരിപാടിയില്‍ പങ്കെടുക്കും എന്നാണ് ഒടുവില്‍ ഉമാ ഭാരതി അറിയിച്ചിരിക്കുന്നത്. രാമ ജന്മഭൂമി ട്രസ്റ്റിലെ മുതിര്‍ന്ന അംഗങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിപാടില്‍ പങ്കെടുക്കുന്നത് എന്നും ഉമാ ഭാരതി വ്യക്തമാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍...

പ്രധാനമന്ത്രിയുടെ ആരോഗ്യം

പ്രധാനമന്ത്രിയുടെ ആരോഗ്യം

രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമി പൂജയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യത്തെ കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ട് എന്നായിരുന്നു രണ്ട് ദിവസം മുമ്പ് ഉമാ ഭാരത് ട്വിറ്ററില്‍ കുറിച്ചത്. പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതും ഇതൊക്കെ കൊണ്ടുതന്നെ. ആഭ്യന്തര മന്ത്രി അമിത് ഷായും ഇപ്പോള്‍ രോഗബാധിതനാണ്.

Recommended Video

cmsvideo
Ramakshetra is a betrayal for indian muslims | Oneindia Malayalam
ഒഴിവാക്കാന്‍ അപേക്ഷിച്ചു

ഒഴിവാക്കാന്‍ അപേക്ഷിച്ചു

ഭൂമി പൂജയില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നായിരുന്നു ഉമാ ഭാരതി സംഘാടകരോട് ആവശ്യപ്പെട്ടത്. പൂജ നടക്കുമ്പോള്‍ താന്‍ സരയൂ നദീതീരത്ത് നില്‍ക്കുമെന്നും എല്ലാവരും പോയതിന് ശേഷം മാത്രം രാംലല്ല സന്ദര്‍ശിക്കും എന്നും ഉമാ ഭാരതി അവകാശപ്പെട്ടിരുന്നു.

തീരുമാനം മാറ്റി

തീരുമാനം മാറ്റി

എന്നാല്‍ അവസാന നിമിഷം ഉമ തന്റെ തീരുമാനം മാറ്റിയിരിക്കുകയാണ്. ഭൂമി പൂജയില്‍ പങ്കെടുക്കും എന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. രാമജന്മ ഭൂമി ട്രസ്റ്റിലെ മുതിര്‍ന്ന അംഗങ്ങളുടെ നിര്‍ദ്ദേശ പ്രകാരം ആണ് ഇത് എന്നും ഉമാ ഭാരതി ട്വീറ്റ് ചെയ്തു.

വളരെ കുറച്ച് പേര്‍ മാത്രം

വളരെ കുറച്ച് പേര്‍ മാത്രം

അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയിലേക്കും ശിലാന്യാസത്തിനും വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ക്ഷണം ഉള്ളു. വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്രത്തിന് വേണ്ടി എക്കാലവും നിലകൊണ്ട എല്‍കെ അദ്വാനി പരിപാടിയില്‍ പങ്കെടുക്കുന്നില്ല

നരേന്ദ്രമോദിയുടെ സുരക്ഷാ ചുമതലക്ക് കൊവീഡ് ഭേദമായ 150 പൊലീസുകാര്‍; അയോധ്യയിലെത്തിനരേന്ദ്രമോദിയുടെ സുരക്ഷാ ചുമതലക്ക് കൊവീഡ് ഭേദമായ 150 പൊലീസുകാര്‍; അയോധ്യയിലെത്തി

'അടച്ചിട്ട പള്ളിയില്‍ രാമക്ഷേത്രത്തിന് ശില പാകിയത് കോൺഗ്രസ് മേൽ നോട്ടത്തിൽ; ലീഗിന് മുന്നില്‍ 2 വഴി''അടച്ചിട്ട പള്ളിയില്‍ രാമക്ഷേത്രത്തിന് ശില പാകിയത് കോൺഗ്രസ് മേൽ നോട്ടത്തിൽ; ലീഗിന് മുന്നില്‍ 2 വഴി'

രാമക്ഷേത്ര നിര്‍മാണത്തിന് 21000 രൂപ; സംഭാവന പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍രാമക്ഷേത്ര നിര്‍മാണത്തിന് 21000 രൂപ; സംഭാവന പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍

English summary
Uma Bharti to attend Ayodhya bhoomi pujan on Ram Mandir trust’s ‘instruction’, she tweets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X