കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് സ്മൃതി ഇറാനി; സോണിയക്ക് ഉമാഭാരതി?

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മകനും പാര്‍ട്ടി വൈസ് പ്രസിഡണ്ടുമായ രാഹുല്‍ ഗാന്ധിക്കും എതിരെ ബി ജെ പി ശക്തരായ എതിരാളികളെ നിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. സോണിയ ഗാന്ധിക്കെതിരെ ഉത്തര്‍പ്രദേശിലെ തീപ്പൊരി നേതാവ് ഉമാഭാരതിയെയും രാഹുലിനെതിരെ പാര്‍ട്ടി വക്താവും വൈസ് പ്രസിഡണ്ടുമായ സ്മൃതി ഇറാനിയെയും മത്സരിപ്പിച്ചേക്കും എന്നാണ് സൂചന.

ഝാന്‍സിയില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഉമ നേരത്തെ തന്നെ ബി ജെ പി നേതൃത്വത്തെ അറിയിച്ചിരുന്നു. ഝാന്‍സിയില്‍ നിന്നും ഉമയെ റായ്ബറേലിയിലേക്ക് മാറ്റുന്ന കാര്യം പാര്‍ട്ടി ഗൗരവമായി പരിഗണിക്കുന്നുണ്ട് എന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ ഉമാഭാരതി ബി ജെ പിയുടെ എണ്ണം പറഞ്ഞ വനിതാ നേതാക്കളില്‍ ഒരാളാണ്.

Smrithi Irani and Uma Bharti

എല്‍ കെ അദ്വാനി ഗാന്ധിനഗറില്‍ സമ്മതം മൂളിയതോടെ ഒഴിഞ്ഞുകിടക്കുന്ന ഭോപ്പാല്‍ മണ്ഡലത്തില്‍ മത്സരിക്കണം എന്നാണ് ഉമാഭാരതിയുടെ താല്‍പര്യം. എന്നാല്‍ മധ്യപ്രദേശിലെ പാര്‍ട്ടി നേതൃത്വത്തിന് ഉമയെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാക്കുന്നതിനോട് യോജിപ്പില്ല. യോഗ ഗുരു ബാബ രാംദേവും കഴിഞ്ഞ ദിവസം സോണിയ ഗാന്ധിക്കെതിരെ ഉമാഭാരതി മത്സരിക്കണം എന്ന് അഭ്യര്‍ഥിച്ചിരുന്നു.

2004 ലെ തിരഞ്ഞെടുപ്പില്‍ ചാന്ദ്‌നി ചൗക്കില്‍ കപില്‍ സിബലിനെതിരെ മത്സരിച്ചാണ് നടിയും മോഡലുമായ സ്മൃതി ഇറാനി ബി ജെ പിയില്‍ സജീവമാകുന്നത്. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും സ്മൃതി പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. മഹിളാ മോര്‍ച്ച പ്രസിഡണ്ട്, പാര്‍ട്ടി വക്താവ്, പാര്‍ട്ടി വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ ബി ജെ പിയുടെ രാജ്യസഭ എം പിയാണ്. രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തിയില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ സ്മൃതിക്ക് കഴിയും എന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. കുമാര്‍ വിശ്വാസാണ് ഇവിടെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി.

English summary
Uma Bharti may be pitted by BJP against Sonia Gandhi in Rae Bareli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X