യുപിയില്‍ രാമക്ഷേത്ര വിവാദം കത്തുന്നു..!! രാമക്ഷേത്രത്തിനായി മരിക്കാനും തയ്യാറെന്ന് ഉമാഭാരതി..!!
ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരികയുും തീവ്ര ഹിന്ദുവായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തതോടെ രാമക്ഷേത്ര വിവാദം വീണ്ടും സജീവമാകുമെന്ന് ഉറപ്പായിരുന്നു. ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് രാമക്ഷേത്രം നിര്‍മ്മിക്കും എന്നതായിരുന്നു. ഒരിടവേളയ്ക്ക് ശേഷം അങ്ങനെ രാമക്ഷേത്ര വിവാദം വീണ്ടും കത്തുകയാണ്.

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ജയിലില്‍ പോകാനും തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി രംഗത്ത് വന്നതോടെ വിവാദം വീണ്ടും കത്തുകയാണ്. രാമജന്മഭൂമി-ബാബറി തര്‍ക്ക പ്രദേശത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നതിന് വേണ്ടി തൂങ്ങിമരിക്കാനും താന്‍ തയ്യാറാണ് എ്ന്നാണ് ഉമാഭാരതി പ്രഖ്യാപിച്ചിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രമെന്നത് തന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. തനിക്കതില്‍ അഭിമാനമുണ്ട് എന്നും രാമക്ഷേത്ര മുന്നേറ്റത്തിന്റെ ഭാഗമായിരുന്ന ഉമാഭാരതി വ്യക്തമാക്കി.

മുഖ്യമന്ത്രി യോഗ ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു ഉമാഭാരതി. അയോധ്യാ വിഷയം ആദിത്യനാഥുമായി ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിന് തങ്ങള്‍ക്കിരുവര്‍ക്കും വിഷയത്തില്‍ ഒരേ അഭിപ്രായമാണെന്നും ചര്‍ച്ചയുടെ ആവശ്യമില്ലെന്നുമായിരുന്നു മറുപടി. യോഗി ആദിത്യനാഥിന്റെ ഗുരു മഹന്ത് അവൈദ്‌നാഥ് ആയിരുന്നു രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ നേതാവെന്നും ഉമാഭാരതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ഉമാഭാരതി വ്യക്തമാക്കി.












Click it and Unblock the Notifications