കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാ ഗാന്ധിക്കെതിരേ ഉമാഭാരതി?

Google Oneindia Malayalam News

ദില്ലി: റായ് ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ തീപ്പൊരി നേതാക്കളില്‍ ഒരാളുമായ ഉമാഭാരതിയെ രംഗത്തിറക്കുന്നതിനെ കുറിച്ച് ബിജെപി ഗൗരവമമായി ആലോചിക്കുന്നു.

കോണ്‍ഗ്രസ് പ്രചാരണത്തിനു ചുക്കാന്‍ പിടിയ്ക്കുന്ന സോണിയയുടെ മകന്‍ രാഹുല്‍ ഗാന്ധിക്കെതിരേ അമേഠിയില്‍ ടിവി താരവും രാജ്യസഭാംഗവുമായ സ്മൃതി ഇറാനിയെയാണ് എന്‍ഡിഎ പരീക്ഷിക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ചയുണ്ടാകും.

Sonia-Uma

ഝാന്‍സി മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി ഉമാഭാരതിയ്ക്ക് നേരത്തെ സീറ്റ് അനുവദിച്ചതാണ്. സോണിയാ ഗാന്ധിയെ അവരുടെ മണ്ഡലത്തില്‍ മുട്ടുകുത്തിക്കുകയെന്ന ലക്ഷ്യം നിറവേറ്റണമെങ്കില്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന തിരിച്ചറിവാണ് ഈ നീക്കത്തിനു പിന്നില്‍.

അതേ സമയം ഉമാഭാരതിയെയും സ്മൃതി ഇറാനിയെയും ഒരേ സമയം പരീക്ഷിക്കരുതെന്ന അഭിപ്രായമുള്ളവരുമുണ്ട്. തൊട്ടടുത്ത് കിടക്കുന്ന മണ്ഡലങ്ങളില്‍ രണ്ട് സ്ത്രീകളെ ഒരുമിച്ചിറക്കേണ്ടെന്ന നിലപാടാണ് ഇക്കൂട്ടര്‍ക്കുള്ളത്. എന്നാല്‍ യോഗാ ഗുരു രാം ദേവ് മുന്നോട്ടുവെച്ച ഈ നിര്‍ദ്ദേശത്തിനോട് ഉമാഭാരതി ഇതുവരെ പ്രതികരിച്ചിട്ടില്ല.

തീര്‍ത്തും സുരക്ഷിതമെന്ന് കരുതുന്ന ഝാന്‍സി പോലൊരു മണ്ഡലം വിട്ട് റായ് ബറേലിയില്‍ ഭാഗ്യപരീക്ഷണം നടത്താന്‍ ഉമാഭാരതി തയ്യാറാകുമോ? മോഡിയെ പോലെ രണ്ടു സീറ്റില്‍ ഉമാഭാരതിയെ മത്സരിപ്പിക്കുമോ? അതിനുള്ള സാധ്യത കുറവാണെന്നാണ് സംസ്ഥാന ബിജെപി നേതൃത്വം പറയുന്നത്.

എന്നാല്‍ റായ് ബറേലിയില്‍ സോണിയയെ കീഴടക്കുക അത്രയൊന്നും എളുപ്പമാകാനിടയില്ല. 372165 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ സോണിയ ജയിച്ചു കയറിയത്. ബിജെപിയിലെ ആര്‍ബി സിങിന് കിട്ടിയത് 25444 വോട്ടുകള്‍ മാത്രം. 109325 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തിയത് ബിഎസ്പി സ്ഥാനാര്‍ത്ഥിയാണ്. അമേഠിയില്‍ രാഹുലിന് 370198 വോട്ടുകളുടെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ ഈ കോട്ടകള്‍ തകര്‍ക്കുക അത്ര എളുപ്പമല്ലെന്ന് ചുരുക്കം.

English summary
Bharatiya Janata Party is considering a suggestion to field former Madhya Pradesh CM Uma Bharti and TV actor and Rajya Sabha MP Smriti Irani against Congress president Sonia Gandhi and Rahul Gandhi in Rae Bareli and Amethi respectively.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X