ഉമര്‍ ഖാലിദിന് വേണ്ടി ബോളിവുഡ് നടിയുടെ തുറന്ന കത്ത്!
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ഉമര്‍ ഖാലിദിന് വേണ്ടി ബോളിവുഡ് നടിയായ സ്വര ഭാസ്കര്‍ രംഗത്ത്. ജെ എന്‍ യുവിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ സ്വര ഭാസ്കര്‍ അധികൃതര്‍ക്ക് അയച്ച തുറന്ന കത്തിലാണ് ഇക്കാര്യം പറഞ്ഞത്.
യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത് എന്ന് കരുതപ്പെടുന്ന ഉമര്‍ ഖാലിദിന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നടിയുടെ കത്ത്. എന്ത് എവിടെ പറയണം എന്നറിയാത്ത ഒരു വിഡ്ഡിയാണ് ഉമര്‍ ഖാലിദ് എന്നാണ് സ്വര ഭാസ്കര്‍ പറയുന്നത്. എന്ന് കരുതി നിന്നെ ജയിലില്‍ ഇടാനാവില്ല. നടിക്ക് പറയാനുള്ളത് കേള്‍ക്കൂ..

നീ തീവ്രവാദിയല്ല
അല്ല. നീയൊരു തീവ്രവാദിയല്ല. എന്ത് എവിടെ പറയണം എന്ന് നിശ്ചയമില്ലാത്ത ആളാണ് നീ. എന്ന് കരുതി നിന്നെ ജയിലില്‍ ഇടാനോ പീഡിപ്പിക്കാനോ കൊല്ലാനോ ആകില്ല.

ഞാനും അവിടെ പഠിച്ചതാണ്
ഞാനും ജെ എന്‍ യുവില്‍ പഠിച്ചതാണ്. മാസ്റ്റേഴ്സ് ഡിഗ്രിക്ക് വേണ്ടി രണ്ട് വര്‍ഷം താന്‍ അവിടെ ചെലവഴിച്ചതാണ് - ജെ എന്‍ യു അലുമ്നിയായ സ്വര ഭാസ്കര്‍ പറയുന്നു.

വോട്ട് ഇടതിന്
താന്‍ പഠിക്കുന്ന കാലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉണ്ടായിരുന്നില്ല, എന്നാല്‍ എപ്പോഴും വോട്ട് ചെയ്തിരുന്നത് ഇടതുപക്ഷത്തിനാണ്. താനൊരു ബോളിവുഡ് നടിയാണ് എന്നും കത്തില്‍ സ്വര ഭാസ്കര്‍ എടുത്തുപറയുന്നു.

ഉമര്‍ ഖാലിദിനെതിരെ
അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് മെമ്പറായ ഡോ. എസ് ക്യു ആര് ഇല്യാസിയുടെ മകനായ ഉമര്‍ ഖാലിദിനെതിരെ പോലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ജെ എന്‍ യു കാംപസില്‍ പരിപാടി നടത്തിയതിന് പിന്നാലെയാണ് ഇത്.

ഭീകരവാദവുമായി ബന്ധമോ
മഹാരാഷ്ട്ര സ്വദേശിയായ ഉമര്‍ ഖാലിദിന് പാകിസ്താനിലെ ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഉമര്‍ ഖാലിദ് പാകിസ്താനിലേക്ക് പോയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications