കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ്ഗരതിയില്‍ ഇന്ത്യക്കെതിരെ യുഎന്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെടുന്നത് ക്രമിനല്‍ കുറ്റമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ ഐക്യ രാഷ്ട്ര സഭ രംഗത്ത്. വിധി മനുഷ്യാവകാശ ലംഘനമാണെന്നാണ് ഐക്യരാഷ്ട്ര സഭ പൗരാവകാശ കമ്മീഷന്‍ വിലയിരുത്തിയത്.

സ്വവര്‍ഗ്ഗ രതിക്ക് നിയമ സാധുത നല്‍കിയ ദില്ലി ഹൈക്കോടതി വിധി റദ്ദാക്കുകയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചെയ്തത്. ഇത് നിയമ വിരുദ്ധമാണെന്നും ക്രിമിനല്‍ കുറ്റമാണെന്നും കോടതി വിധിച്ചു.

Homosexuality

കോടതി വിധി രാജ്യത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഐക്യ രാഷ്ട്രസഭയും കോടതി വിധിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പൗരാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങള്‍ ഇന്ത്യക്കും ബാധകമാണ്. ഇത്തരം കരാറുകളില്‍ ഇന്ത്യയും ഒപ്പുവച്ചിട്ടുണ്ട്. എന്നിട്ടും സുപ്രീം കോടതി ഇത്തരം ഒരു വിധി പുറപ്പെടുവിച്ചത് ശരിയായില്ലെന്നും ഇത് പൗരാവകാശ കരാറിന്റെ ലംഘനമാണെന്നും ഐക്യരാഷ്ട്ര സഭ വിലയിരുത്തി.

സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയിട്ടുളള നിയമം അനുസരിച്ചാണ് കോടതി വിധി പറഞ്ഞിട്ടുള്ളതെന്നും ആക്ഷേപം ഉണ്ട്.
സ്വവര്‍ഗ്ഗ രി സംബന്ധിച്ച സുപ്രീം കോതി വിധി നിരാശാഡലകം ആണെന്നാണ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചത്. സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തണം എന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

എന്തായാലും വിധിക്കതിരെ പുന:പരിശോധന ഹര്‍ജി നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

English summary
UN Human Rights Commission opposes Gay Sex Verdict of Indian Supreme Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X