• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് യുഎന്‍.... അന്താരാഷ്ട്ര ഇടപെടലിനും അന്വേഷണത്തിനും ശുപാര്‍ശ!

ദില്ലി: ജമ്മു കശ്മീരില്‍ പലതരം അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് കാലാകാലങ്ങളായുള്ള ആരോപണങ്ങളാണ്. ഇന്ത്യയിലും പാക് അധീന കശ്മീരിലും ഒരുപാട് പ്രശ്‌നങ്ങളും എപ്പോഴും ഉണ്ടാവാറുണ്ട്. ഇതിനിടെ കശ്മീരിനെ സ്വതന്ത്ര പ്രദേശമാക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐക്യരാഷ്ട്രസഭ ഇരുരാജ്യങ്ങള്‍ക്കും വമ്പന്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ്. കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് കശ്മീരില്‍ നടക്കുന്നതെന്നാണ് യുഎന്‍ പറയുന്നത്.

മനുഷ്യാവകാശ യുഎന്‍ ഹൈക്കമ്മീഷണറാണ് ഇതിനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളുടെ ഇടപെടലും പ്രത്യേക അന്വേഷണവും യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ സൈന്യത്തെ ഉപയോഗിച്ച് ഇന്ത്യ കടുത്ത അടിച്ചമര്‍ത്തലാണ് കശ്മീരില്‍ നടത്തുന്നതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. പാകിസ്താന്‍ ഈ വിഷയം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതിനെ വലിയ രീതിയില്‍ ഇന്ത്യ എതിര്‍ക്കുകയും ചെയ്തിരുന്നു.

സ്വതന്ത്ര അന്വേഷണം

സ്വതന്ത്ര അന്വേഷണം

കശ്മീരിലെ ജനങ്ങള്‍ അങ്ങേയറ്റത്തെ ദുരിതത്തിലാണ് കഴിയുന്നത്. എത്രയും പെട്ടെന്ന് യുഎന്‍ പ്രത്യേക കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് യുഎന്‍ ഹൈക്കമ്മീഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര ഇടപെടലും അന്വേഷണവും ഇത്തരം മനുഷ്യാവകാശ ലംഘനത്തില്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലുള്ള കശ്മീരിലും പാക് അധീന കശ്മീരിലുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് പാകിസ്താനും കടുത്ത തിരിച്ചടിയാണ്.

സൈന്യത്തിന്റെ ക്രൂരത

സൈന്യത്തിന്റെ ക്രൂരത

ഭീകരവാദം അടിച്ചമര്‍ത്താനെന്ന പേരില്‍ ഇന്ത്യയും പാകിസ്താനും കശ്മീരില്‍ നടത്തുന്നത് ക്രൂരതയാണ്. സൈന്യത്തെ ഉപയോഗിച്ചുള്ള ക്രൂരത യുദ്ധഭൂമിക്ക് സമാനമായി കശ്മീരിനെ മാറ്റുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ കശ്മീര്‍ നയങ്ങളും തന്ത്രങ്ങളും ജനാധിപത്യ സമൂഹത്തിന് യോജിക്കാത്തതാണ്. സൈന്യം തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. എതിര്‍ക്കുന്നവരെ കൊന്നുതള്ളുകയോ മാരകമായി പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നതാണ് ഇന്ത്യയുടെ രീതി. ഇത് തടയേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

റിപ്പോര്‍ട്ട് ശരിയല്ല

റിപ്പോര്‍ട്ട് ശരിയല്ല

ഇന്ത്യ ഈ റിപ്പോര്‍ട്ടിനെ തള്ളിയിട്ടുണ്ട്. മുന്‍ധാരണപ്രകാരം തയ്യാറാക്കിയതാണ് റിപ്പോര്‍ട്ടെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ഇത്തരമൊരു അന്വേഷണം തന്നെ നടത്തിയത് സംശയാസ്പദമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് കുറ്റപ്പെടുത്തി. പല വിവരങ്ങളും കൃത്യമായി അന്വേഷിക്കാതെ ഫയല്‍ ചെയ്തതാണ്. കശ്മീരിനെ കുറിച്ച് തെറ്റായ സന്ദേശം ലോകത്തിന് നല്‍കാനാണ് യുഎന്നിന്റെ ശ്രമമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. അതേസമയം റിപ്പോര്‍ട്ടിലുള്ള എതിര്‍പ്പ് യുഎന്നിനെ ഇന്ത്യ അറിയിക്കുമെന്നാണ് സൂചന.

പെല്ലെറ്റ് ആക്രമണം

പെല്ലെറ്റ് ആക്രമണം

ഇന്ത്യ പ്രതിഷേധക്കാര്‍ക്ക് നേരെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്നും ഇത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും യുഎന്‍ കുറ്റപ്പെടുത്തുന്നു. ഏറ്റവും ഭയപ്പെടുത്തുന്നത് പെല്ലെറ്റ് ആക്രമണമാണ്. ഇത്തരം ഷോര്‍ട്ട് ഗണ്ണുകൊണ്ടുള്ള ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2016 ജൂലൈ മുതല്‍ ഇന്ത്യ സൈന്യം ഈ ആയുധമാണ് ഉപയോഗിക്കുന്നത്. പലര്‍ക്കും സ്വന്തം കാഴ്ച്ച പോലും പെലറ്റാക്രമണത്തില്‍ നഷ്ടമായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഈ ആയുധം ഉപയോഗിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണം. അതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

അഫ്‌സ്പ നിയമം

അഫ്‌സ്പ നിയമം

ഇന്ത്യന്‍ സൈന്യത്തിനുള്ള പ്രത്യേക നിയമമായ അഫ്‌സ്പ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നാണ് യുഎന്നിന്റെ ആവശ്യം. സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്ന നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മുവില്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്ക് പുറമേ സാധാരണക്കാര്‍ക്ക് നീതി ലഭിക്കുക എന്നത് കശ്മീരില്‍ വിരളമാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അതേസമയം പാക്കധീന കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുണ്ടെങ്കിലും ഇത്ര ഭീകരമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യം, ഗില്‍ജിത്ത്-ബാള്‍ട്ടിസ്താന്‍ പ്രക്ഷോഭം, എന്നിവയാണ് പാകധീന കശ്മീരില്‍ പ്രധാന പ്രശ്‌നങ്ങളെന്നും യുഎന്‍ ആരോപിക്കുന്നു.

ഒന്നും മാറ്റില്ല

ഒന്നും മാറ്റില്ല

കശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയ്ക്ക് ശരിക്കറിയില്ലെന്ന് ഇന്ത്യ പറയുന്നു. പാകിസ്താനില്‍ നിന്നുള്ള തീവ്രവാദം അതിശക്തമായി തുടരുകയാണ്. സൈന്യത്തിനെ ശക്തമായി രംഗത്തിറക്കിയാല്‍ മാത്രമേ കാര്യങ്ങള്‍ മുന്നോട്ടു പോകൂ. ഭീകരര്‍ സാധാരണ ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ സൈന്യത്തിനും സര്‍ക്കാരിനുമെതിരായി ഉപയോഗിക്കുന്നു. അതുകൊണ്ട് നിലവിലെ സാഹചര്യം തന്നെ തുടരും. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അവിടെ എന്ത് ചെയ്യണമെന്നത് ഇന്ത്യയുടെ അധികാര പരിധിയില്‍ വരുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.

ഐന്‍സ്റ്റീന്‍ വംശീയവാദിയാണോ? ഞെട്ടിക്കുന്ന കണ്ടെത്തല്‍!! വിദേശികളെ വെറുപ്പെന്ന് യാത്രാക്കുറിപ്പ്!!

തമിഴ്‌നാട് സര്‍ക്കാരിന് ആശ്വാസം; ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത, 18 എംഎല്‍എമാര്‍ അയോഗ്യര്‍ തന്നെ

English summary
UN Human Rights Report on Kashmir Calls for Inquiry

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more