കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് മോദിയുടെ വിജയം; ഇന്ത്യയില്‍ ശിശുമരണ നിരക്കില്‍ വന്‍ കുറവ്; സ്വച്ഛ് ഭാരതിന് യുഎന്‍ അംഗീകാരം

Google Oneindia Malayalam News

ദില്ലി: ലോകത്ത് ഏറ്റവും കൂടുതല്‍ ശിശുമരണങ്ങള്‍ സംഭവിക്കുന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. എന്നാല്‍ സമീപകാലത്ത് രാജ്യത്ത് ശിശുമരണ നിരക്കുകള്‍ വന്‍ തോതില്‍ കുറഞ്ഞു വരുന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017ല്‍ പത്ത് ലക്ഷത്തിനടുത്തായിരുന്നു മരണനിരക്കെങ്കില്‍ ഇത് 802,000 ആയി കുറഞ്ഞിട്ടുണ്ട്. അതിനര്‍ത്ഥം 200,000 കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചുരുക്കം. അല്ലാത്ത പക്ഷം ഈ കുട്ടികള്‍ തടയാവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമായ അസുഖങ്ങള്‍ക്ക് അടിപ്പെടുമായിരുന്നു.

Swachh Bharat Mission

സുരക്ഷിതമായ കുടിവെള്ളം, ഭക്ഷ്യ സുരക്ഷ, നിര്‍ബന്ധപൂര്‍വ്വമുള്ള കൈ കഴുകല്‍, പരസ്യമാല മലമൂത്ര വിസര്‍ജ്ജനം ഉപേക്ഷിച്ച് ശുചിമുറികള്‍ ഉപയോഗിക്കല്‍, ഡയേറിയ മൂലമുള്ള കുറഞ്ഞ മരണനിരക്ക് എന്നിവയാണ് മരണനിരക്ക് കുറയുന്നതിനുള്ള കാരണമായി കണക്കാക്കപ്പെടുന്നത്. 802,000ല്‍ എട്ട് ശതമാനം പേര്‍ മാത്രമാണ് ഇത്തരത്തില്‍ മരണമടഞ്ഞിട്ടുള്ളതെന്നാണ് ഐക്യരാഷ്ട്ര സഭ ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മോശം ശുചീകരണ പ്രക്രിയയും സുരക്ഷിതമല്ലാത്ത വെള്ളത്തിന്റെ ഉപയോഗവുമാണ് രാജ്യത്തെ 88 ശതമാനം ഡയേറിയ മരണങ്ങള്‍ക്കും ഇടയാക്കുന്നത്. ഇത് പോഷകാഹാരക്കുറവിനും പ്രതിരോധ ശേഷി കുറക്കുന്നതിനും ഇടയാക്കുന്നു. ഇവ ന്യൂമോണിയ, ക്ഷയരോഗം എന്നീ രോഗങ്ങള്‍ ബാധിക്കുന്നതിനും ഇടയാക്കുകയും ചെയ്യുന്നു.

ന്യൂമോണിയയ്ക്കെതിരെയുള്ള ന്യൂമോകോക്കല്‍ വാക്സിന്‍, കുട്ടിക്കാലത്തുള്ള ഡയേറിയക്കെതിരെയുള്ള റോട്ടാ വൈറസ് വാക്സിന്‍ എന്നിവയുടെ ഉപയോഗം കുട്ടികളിലെ മരണ നിരക്ക് കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. രാജ്യത്ത് നടപ്പിലാക്കുന്ന സ്വച്ഛ് ഭാരത് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വൃത്തി ഉറപ്പാക്കുന്നതിന് സഹായിക്കുന്നതിനൊപ്പം 2019 ഓടെ രാജ്യത്തെ പൊതു ഇടങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം ഇല്ലാതാക്കാനും സഹായിക്കും. ഇതിന്റെ ഭാഗമായി 85.2 മില്യണ്‍ ശുചിമുറികളാണ് ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളില്‍ സ്വച്ഛ് ഭാരത് മിഷന് കീഴില്‍ നിര്‍മിച്ചിട്ടുള്ളത്.

പൊതുസ്ഥലങ്ങളിലെ പരസ്യമായ മലമൂത്ര വിസര്‍ജ്ജനമാണ് പ്രധാനമായും ഭക്ഷ്യ- ജല മലിനീകരണത്തിന്റെ പ്രധാന കാരണമെന്ന് യുഎന്‍ സര്‍വേ സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുകയാണ് ഡയേറിയക്ക് കാരണമായ വൈറസുകള്‍ വ്യാപിക്കാതിരിക്കാന്‍ ആശ്രയിക്കാവുന്ന മാര്‍ഗ്ഗം. അംഗണ്‍വാടികള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ ശുചിമുറിയില്‍ പോയതിന് ശേഷം കുട്ടികള്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്.

Credit: Hindustan Times

English summary
The number of deaths of children under the age of five in India declined to 802,000 in 2017 from around 1 million two years ago. That means close to 200,000 lives have been saved – these are children who would have otherwise been lost to preventable and treatable disease
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X