കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎക്കെതിരെ യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീം കോടതിയില്‍: ആഭ്യന്തര വിഷയമെന്ന് ഇന്ത്യ

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീംകോടതിയില്‍. പൗരത്വ നിയമത്തെ ചോദ്യം ചെയ്ത് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീംകോടതിയില്‍ ഇന്റര്‍വെന്‍ഷന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുകയായിരുന്നു. ജനീവയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തെയാണ് യുഎന്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പൗരത്വനിയമം പാസാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമ നിര്‍മാണത്തിനുള്ള പരമാധികാരം ഇന്ത്യന്‍ പാര്‍ലമെന്റിന് ഉണ്ടെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മുന്‍ ചിലി പ്രസിഡ‍ന്റായിരുന്ന മിഷേല്‍ ബാസ് ലയാണ് നിലവിലെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍.

കോണ്‍ഗ്രസിന്‍റെ 'കിടിലന്‍ മൂവ്'; ബിജെപി ഉപമുഖ്യന് 'മുഖ്യമന്ത്രി' ഓഫര്‍, 20 എംഎല്‍എമാരേയും ചാടിക്കണംകോണ്‍ഗ്രസിന്‍റെ 'കിടിലന്‍ മൂവ്'; ബിജെപി ഉപമുഖ്യന് 'മുഖ്യമന്ത്രി' ഓഫര്‍, 20 എംഎല്‍എമാരേയും ചാടിക്കണം

ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഒരു വിദേശ കക്ഷിക്കും ഇടപെടാന്‍ കഴിയില്ലെന്നാണ് ശക്തമായി വിശ്വസിക്കുന്നത്. പൗരത്വ നിയമഭേദഗതിക്ക് ഭരണഘടനാ സാധുതയുണ്ടെന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് വ്യക്തതയുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ എല്ലാത്തരം മൂല്യങ്ങളും ആവശ്യകതകളും സിഎഎ പാലിക്കുന്നുണ്ടെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

supreme-court22-1

രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലും അവ കൈകാര്യം ചെയ്യുന്ന രീതികളിലും ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ള പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലിങ്ങളെ രാജ്യമില്ലാത്ത പൗരന്മാരാക്കി മാറ്റുമെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചത്. പൗരത്വ നിയമത്തിന്റെ പേരില്‍ ദില്ലിയിലുണ്ടായ അക്രമങ്ങളെ അപലപിച്ച് ലോക രാഷ്ട്രങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു. പൗരത്വ നിയമഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ച് വരുന്നത്.

English summary
UN Rights Chief Files Intervention Application in SC on CAA, India responds its Internal Matter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X