കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ കടുത്ത സമ്മര്‍ദ്ദം; കശ്മീര്‍ വിഷയം രാത്രി യുഎന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്യും

Google Oneindia Malayalam News

ദില്ലി: ചൈനയുടെ കടുത്ത സമ്മര്‍ദ്ദം കാരണം ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഇന്ന് രാത്രി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യും. കശ്മീര്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക യോഗം ചേരുന്നുവെന്നാണ് വിവരം. അടച്ചിട്ട മുറിയിലാകും ചര്‍ച്ചയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍ ചൈന വഴി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് കരുതുന്നത്.

Jamm

കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്യണമെന്ന ഏറെ കാലമായി പാകിസ്താന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ചൈന കൂടി സമ്മര്‍ദ്ദം ചെലുത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചക്കെടുക്കാന്‍ കാരണമത്രെ. സമാനമായ യോഗം ചൈനയുടെ സമ്മര്‍ദ്ദത്തില്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി കഴിഞ്ഞ ആഗസ്റ്റില്‍ ചേര്‍ന്നിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ വേളയിലായിരുന്നു ഇത്.

ബിജെപിയുടെ ഖജനാവ് നിറഞ്ഞുകവിഞ്ഞു; സിപിഎമ്മിന്റെ കൈവശം 100 കോടി; കോണ്‍ഗ്രസ് 918 കോടിബിജെപിയുടെ ഖജനാവ് നിറഞ്ഞുകവിഞ്ഞു; സിപിഎമ്മിന്റെ കൈവശം 100 കോടി; കോണ്‍ഗ്രസ് 918 കോടി

കശ്മീരിനെ രണ്ടാക്കുകയും ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഭരണപ്രദേശമാക്കി മാറ്റുകയും ചെയ്തതാണ് ചൈനയെ ചൊടിപ്പിച്ചത്. ലഡാക്കിനോട് ചേര്‍ന്ന മേഖലകളില്‍ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്.

അഞ്ച് വന്‍കിട രാഷ്ട്രങ്ങളാണ് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലുള്ളത്. ചൈനയ്ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍. ചൈന മാത്രമാണ് പാകിസ്താന്റെ നിലപാടിനൊപ്പം നില്‍ക്കുന്നത്. ബാക്കി നാല് രാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പമാണ്. ഇന്ത്യ-പാകിസ്താന്‍ തമ്മിലുള്ള തര്‍ക്കമാണെന്നും മൂന്നാമതൊരു കക്ഷി കശ്മീരില്‍ ഇടപെടേണ്ട എന്നുമാണ് ഇന്ത്യയുടെ നിലപാട്. ഈ നിലപാടിനാണ് ആഗസ്റ്റിലെ ചര്‍ച്ചയില്‍ മേല്‍ക്കൈ ലഭിച്ചത്. പഴയ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് ഫ്രഞ്ച് പ്രതിനിധി പറഞ്ഞു. ഇന്ത്യയും പാകിസ്താനും വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് തങ്ങളുടെ നിലപാട് എന്നും ഫ്രഞ്ച് പ്രതിനിധി അറിയിച്ചു.

English summary
UN Security Council Meet On Kashmir Tonight After China Push
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X