Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യക്ക് വോട്ട് ചെയ്യണം, അല്ലെങ്കിൽ എല്ലാം മുസ്ലീങ്ങളും അനുഭവിക്കും! ബിജെപി നേതാവിന്റെ ഭീഷണി!

ലക്നൗ: തന്റെ ഭാര്യക്ക് വോട്ട് നൽകിയില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് ഭീകരമായിരിക്കുമെന്ന മുന്നറിയിപ്പുമായി ബിജെപി നേതാവ്. മുസ്ലീങ്ങളോടാണ് ബിജെപി നേതാവിന്റെ ഭീഷണി. ഉത്തർ പ്രദേശിലെ ബരാബൻകിയിലുള്ള ബിജെപിയുടെ പ്രാദേശിക നേതാവ് രഞ്ജിത് കുമാർ ശ്രീവാസ്തവയാണ് ഭീഷണിയുമായി രംഗത്തെത്തിയത്. യുപി മന്ത്രിസഭയിലെ അംഗങ്ങളായ ദരസിംഗ് ചൗഹാൻ രാംപതി ശാസ്ത്രി എന്നിവർ വേദിയിലിരിക്കെയായിയിരുന്നു ശ്രീവാസ്തവ ഭീഷണി മുഴക്കിയത്. എന്നാൽ പഉരത്തു വന്നിരിക്കുന്ന വീഡിയോ നംവബർ 13ന് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ്.

ഉത്തർപ്രദേശിലെ ബരാബൻകിയിൽ . ഇവിടെ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽമത്സരിക്കുന്ന തന്‍റെ ഭാര്യയ്ക്ക് വേണ്ടി വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെയാണ് അദ്ദേഹം ഭീഷണി ഉയർത്തിയത്. വോട്ട് അപേക്ഷിക്കാൻ തന്നെ കിട്ടില്ലെന്നും വോട്ട് ചെയ്തില്ലെങ്കിൽ അവർ അനുഭവിക്കുമെന്നുമായിരുന്നു ശ്രീവാസ്തവ പറഞ്ഞത്. എന്നാൽ, താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ചിലകാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി വോട്ട് അധ്യർഥിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീവാസ്തവ പിന്നീട് പറഞ്ഞത്. ഈ മാസം ബരാബങ്കിയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രീവാസ്തവയുടെ ഭാര്യ ശഷി ശ്രീവാസ്തവ സ്ഥാനാര്‍ഥിയാണ്. ഈ മാസം ആദ്യം മുതലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശ്രീവാസ്തവ ഇറങ്ങിയത്.

BJP

'ഇവിടെയിപ്പോഴുള്ളത് സമാജ് വാദി പാര്‍ട്ടിയുടെ ഭരണമല്ല, ഒരു നേതാവും നിങ്ങളെ രക്ഷിക്കാന്‍ വരികയുമില്ല. റോഡുകള്‍, ഓവ്ചാലുകള്‍ എന്നിവയെല്ലാം പ്രാദേശികഭരണമല്ല, ഒരു നേതാവും നിങ്ങളെ രക്ഷിക്കാൻ വരില്ല, പ്രാദേശിക ഭരണ കൂടത്തിന് കീഴിലാണ് റോഡുകൾ, ഒവുചാലുകൾ എന്നിവ വരുന്നത്. ഇതൊക്കെ ഓർമ്മയുണ്ടാവണം. ബിജെപി സ്ഥാനാര്‍ഥിക്കല്ല നിങ്ങള്‍ വോട്ട് ചെയ്യുന്നതെങ്കില്‍ കഷ്ടപ്പാട് അനുഭവിക്കാന്‍ തയ്യാറായിക്കോളൂ. അതുകൊണ്ട്‌ ഞാന്‍ പറയുകയാണ്, മുസ്ലീംകളേ നിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയല്ല. അങ്ങനെയെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സമാധാനമായി ജീവിക്കാൻ കഴിയൂ' എന്നായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി. എന്നാൽ ഇദ്ദേഹത്തിന്റെ വാക്കുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് മറ്റ് നേതാക്കൾ അപ്പോൾ തന്നെ രംഗത്ത് വന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+