മകള്‍ക്ക് വരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല, വീടിന് തീയിട്ട് പിതാവ് തൂങ്ങി മരിച്ചു
ദില്ലി: മകള്‍ക്ക് വരനെ കണ്ടെത്താന്‍ കഴിയാത്ത ദുഖത്തില്‍ 70 വയസ്സുള്ള പിതാവ് വീടിന് തീയിട്ട് തൂങ്ങി മരിച്ചു. 38 വയസ്സുള്ള മകള്‍ക്ക് വരനെ കണ്ടുപിടിക്കുന്നതിന് വൃദ്ധന്‍ ഏറെ ശ്രമിച്ചിരുന്നു.
വ്യാഴ്യാഴ്ച പുലര്‍ച്ചയാണ് വീടിന് തീ കൊള്ളുത്തി വൃദ്ധന്‍ ആത്മഹത്യ ചെയ്തത്. വീട്ടിനകത്ത് പുക നിറഞ്ഞത് കണ്ട് എഴുന്നേറ്റ മകള്‍ കാണുന്നത് ജനലില്‍ തൂങ്ങി മരിച്ച തന്റെ പിതാവിനെയായിരുന്നു.

മകളുടെ വിവാഹമായിരുന്നു സ്വപ്‌നം
മകള്‍ വിവാഹിതയായി കാണണം എന്നായിരുന്നു പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹം.പ്രായം കൂടിയതിനാന്‍ മകള്‍ക്ക് പറ്റിയ വരനെ കണ്ടുപിടിക്കുക ബുദ്ധിമുട്ടായിരുന്നു.

സാമ്പത്തിക പ്രശ്‌നങ്ങള്‍
വിവാഹാലോചനകള്‍ വന്നു എങ്കിലും സാമ്പത്തിക പ്രശ്‌നത്താല്‍ മുടങ്ങി പോവുകയായിരുന്നു.
മരണത്തിന് മുന്‍പ് മകളോട്
മരിക്കുന്നതിന് മുന്‍പ് മകളോട് ഒരുപാട് നേരം പിതാവ് സംസാരിച്ചിരുന്നു. വരനെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്നും തന്നെ വെറുതെ വിടണം എന്നും പറഞ്ഞിരുന്നതായി മകള്‍ പറയുന്നു.

വാര്‍ദ്ധക്യം തോല്‍പ്പിച്ചു
70 വയസ്സായിട്ടും മകളുടെ വിവാഹം നടത്താന്‍ പിതാവിന് കഴിഞ്ഞില്ല എന്ന ദുഖമുണ്ടായിരുന്നതായി അയ്യല്‍വാസികള്‍ പറയുന്നു. വാര്‍ദ്ധക്യത്തില്‍ തനിക്കിനി പണം സമ്പാദിച്ച് വിവാഹം നടത്താന്‍ കഴിയില്ലെന്ന ഉറപ്പാണ് ആത്മഹത്യയില്‍ എത്തിച്ചത്.












Click it and Unblock the Notifications