കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ കാശില്ല, പിതാവ് ജീവനൊടുക്കി

  • By Siniya
Google Oneindia Malayalam News

അഹമ്മദാബാദ്: അഞ്ചുവയസ്സുകാരനായ മകന് പിറന്നാള്‍ സമ്മാനം വാങ്ങി നല്‍കാന്‍ പണമില്ലാത്തതിനാല്‍ പിതാവ് ആത്മഹത്യ ചെയ്തു. അഹമ്മദാബാദിലെ മേഘാനിനഗര്‍ സ്വദേശി ഹിതേഷ് പാണ്ഡ്യയാണ് ക്രിസ്മസ് ദിനത്തില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്.

മകന് സമ്മാനം വാങ്ങി കൊടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ക്രിസ്മസ് ദിനത്തില്‍ രാവിലെ പത്തരയോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

cvrpmw

ബഹളം കേട്ട് എത്തിയ ഭാര്യയും അയല്‍ക്കാരും ചേര്‍ന്ന് വാതില്‍ തല്ലിതകര്‍ത്ത് അകത്തു കയറി തീയണയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഹമ്മദാബാദിലെ ഒറ്റമുറി വീട്ടിലാണ് ഹിതേഷ് പാണ്ഡ്യെും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷമൊക്കെ ഹിതേഷ് പാണ്ഡ്യയുടെ സഹോദരനാണ് കുട്ടിയുടെ പിറന്നാള്‍ ആഘോഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ അഞ്ചാം പിറന്നാള്‍ സ്വന്തം വീട്ടില്‍ ആഘോഷിക്കണമെന്ന് കുട്ടി വാശിപ്പിടിക്കുകയായിരുന്നു.

English summary
Unable to fund son's birthday wish, man kills self
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X