Get Updates
Get notified of breaking news, exclusive insights, and must-see stories!

കടം വീട്ടാന്‍ നിവൃത്തിയില്ല; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ധോത്രി ഗ്രാമത്തില്‍ താമസിക്കുന്ന ഇയാള്‍ പ്രദേശത്തെ പണമിടപാടുകാരില്‍ നിന്നും പണം കടം വാങ്ങുകയും വിളകള്‍ക്ക് വരള്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് തിരിച്ചടയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലുമായിരുന്നു.

അഹമ്മദ് നഗര്‍: കടം വീട്ടാന്‍ നിവൃത്തിയില്ലാതെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ഞായറാഴ്ചയാണ് സംഭവം. കൃഷിയിടത്തില്‍ തന്നെയുള്ള മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു യുവാവ്.

മരിച്ചത് വിനോദ് ഹരിബാവു പോട്ടെ എന്ന 30 കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ധോത്രി ഗ്രാമത്തില്‍ താമസിക്കുന്ന ഇയാള്‍ പ്രദേശത്തെ പണമിടപാടുകാരില്‍ നിന്നും പണം കടം വാങ്ങുകയും വിളകള്‍ക്ക് വരള്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് തിരിച്ചടയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലുമായിരുന്നു. കൃഷിയിലുണ്ടായ നഷ്ടവും വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാത്തതിലുള്ള മാനസിക സംഘര്‍ഷവുമാണ് വിനോദിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്ന് പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

farmersuicide

116 ഓളം കൃഷിക്കാര്‍ 2016 ല്‍ കൃഷിയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്, ശേഷം പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളില്‍. 2015 ല്‍ ഇതേ കാരണത്താല്‍ 2000 ഓളം ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ മഹാരാഷ്ട്രയില്‍ മാത്രം നടന്ന ആത്മഹത്യ 1841 ആണ്. അതായിരുന്നു ഏറ്റവും ഉയര്‍ന്ന മരണസംഖ്യ. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഫെബ്രുവരി 29 ന് മഹാരാഷ്ട്രയില്‍ നിന്നും 57 ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച് 11 2016 ന് പഞ്ചാബില്‍ നിന്നും 56 കര്‍ഷകരുടെ ആത്മഹത്യയും തെലങ്കാനയില്‍ 3 എണ്ണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃഷിനഷ്ടത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസത്തില്‍ 116 കര്‍ഷക ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+