കുട്ടികളുണ്ടാവാത്തതിന് ഭാര്യ എന്ത് പിഴച്ചു; എന്നാല്‍ ഭര്‍ത്താവ് ചെയ്ത പ്രതികാരം എന്താണെന്നോ!
നൈനിറ്റാള്‍: ഇക്കാലത്ത് കുട്ടികളുണ്ടാകാത്തത് സര്‍വ്വ സാധാരണമാണ് എന്നാല്‍ അതിന് പ്രതികാരം ചെയ്യാന്‍ പോയാലോ. ഉത്തരാഖണ്ഡിലെ കഷിപൂരില്‍ ഗര്‍ഭധാരണ ശേഷി ഇല്ലെന്ന് ആരോപിച്ച് ഭാര്യയെ ഭര്‍ത്താവ് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താല്‍ ശ്രമിച്ചു.
വ്യാഴാഴ്ചയായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിലാണ്. ഒളിലവില്‍ പോയ ഭര്‍ത്താവ് അനില്‍ താക്കൂറിനായി പോലീസ് അന്വേഷണം നടക്കുകയാണ്.

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷമായിട്ടും ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. ഇതിനെ ചൊല്ലി ദിവസവും വാക്ക് തര്‍ക്കം ഉണ്ടാകാറുണ്ട്. സംഭവ ദിവസവും പതിവുപോലെ തര്‍ക്കമുണ്ടായി. ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ജോലിക്കായി ബാജ്പൂര്‍ ഹൈവേയിലേക്ക് പോയ മീനാക്ഷിയെ പിന്നാലെ പിന്തുടര്‍ന്ന് ആസിഡ് ഒഴിക്കുകയായിരുന്നു. റെയില്‍വെ ക്രോസിങില്‍ വച്ചായിരുന്നു ആസിഡ് ഒഴിച്ചത്. ആക്രമണത്തിന് ശേഷം അനില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മീനക്ഷിയെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications