കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് പരീക്ഷയില്‍ പരാജയം: ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

  • By DESK
Google Oneindia Malayalam News

ചെന്നൈ: നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശി പ്രതിഭാ ഷണ്‍മുഖം എന്ന വിദ്യാര്‍ത്ഥിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച്ച രാത്രിയോടെയാണ് പ്രതിഭയെ വിഷം കഴിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിര്‍മ്മാണ തൊഴിലാളികളുടെ മകളായ പ്രതിഭ കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷ എഴുതിയിരുന്നെങ്കിലും സ്വകാര്യ മെഡിക്കല്‍ കോളേജിലായിരുന്നു പ്രവേശനം ലഭിച്ചത്.സ്വകാര്യ മെഡിക്കല്‍ കോളേജിലെ ചിലവ് തന്റെ കുടുംബത്തിന് താങ്ങാനാവില്ലെന്ന് മനസ്സിലാക്കിയ പ്രതിഭ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനം ലക്ഷ്യം വെച്ചുകൊണ്ട് ഈ വര്‍ഷവും പരീക്ഷ എഴുതുകയായിരുന്നു.

 prathibhasuicide

നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സി.ബി.എസ്സ.സി ഇതര വിദ്യാര്‍ത്ഥികള്‍ക്ക് പരിമിതമായ സൗകര്യങ്ങളെ ഇന്ന് നിലവിലുള്ളു. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ശരിയാ കോച്ചിങ്ങിന്റെ അഭാവത്തില്‍ പ്രവേശന പരീക്ഷ മറികടക്കാനാവുന്നില്ല. പ്രതിഭയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാറിനും സംസ്ഥാനസര്‍ക്കാറിനും ഒരേ പോലെ ഉത്തരവാദിത്വമുണ്ടെന്നും വിദ്യാര്‍ത്ഥിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിഭയുടെ മരണം തമിഴ്‌നാട്ടില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിഭക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടും നീറ്റ് പ്രവേശന പരീക്ഷ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ജനക്കൂട്ടം വില്ലുപുരം കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഡി എം കെ വര്‍ക്കിങ്ങ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം കെ സ്റ്റാലിന്‍ നീറ്റ് പരീക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എ.ഐ.എഡി.എം.കെ പ്രതകരിച്ചു.

prathibha2

പ്രതിഭയുടെ മരണം വളരെ ദുഃഖിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ വിഷമത്തില്‍ പങ്കുചേരുന്നതായും നടന്‍ രജനീകാന്ത് പറഞ്ഞു. നീറ്റ് പരീക്ഷ മറികടക്കാനാവത്തതില്‍ മനംനൊന്ത് കഴിഞ്ഞ സെപ്റ്റംബറില്‍ അനിത എന്ന വിദ്യാര്‍ത്ഥിയും തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തിരുന്നു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് നീറ്റ് മാനദണ്ഡമാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനിത സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ഇതിന് ശേഷമായിരുന്നു അനിത ആത്മഹത്യ ചെയ്തത്. സഭവം വന്‍ വിവാദമായതോടെ വന്‍ പ്രക്ഷോഭങ്ങള്‍ക്കാണ് സംസ്ഥാനം കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചത്.

English summary
Unable to Clear NEET, 17-year-old Dalit Medical Aspirant Ends Life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X