ആ കുരുന്നുകള്‍ ഭക്ഷണം കണ്ടിട്ട് നാളുകളേറെ അവര്‍ മരിയ്ക്കുമെന്ന് ഉറപ്പായ നിമിഷം അമ്മ ജീവനൊടുക്കി
ഒസ്മാന്‍ബാദ്: ജന്മം നല്‍കിയ അഞ്ച് മക്കള്‍ വിശന്ന് വലയുന്നത് കണ്ട് മനസ് തകര്‍ന്ന അമ്മ ജീവനൊടുക്കി. സമയാസമയം ഭക്ഷണം കിട്ടുന്നവര്‍ക്ക് ഒരിയ്ക്കലും ചിന്തിയ്ക്കാന്‍ പോലും കഴിയാത്ത കാര്യമാണ് മഹാരാഷ്ട്രയിലെ ഈ അമ്മ ചെയ്തത്. തീരെ ചെറിയ കുട്ടികളാണ് ഇവര്‍ക്കുള്ളത്. മക്കള്‍ക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും നല്‍കാന്‍ ഗതിയില്ലാതെ വന്നപ്പോഴാണ് അമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തത്.
മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിലെ അമ്പി ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. മനീഷ ഗത്കാല്‍ (40) എന്ന സ്ത്രീയാണ് മക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഗതിയില്ലാതെ വന്നപ്പോള്‍ ജീവനൊടുക്കിയത്. രക്ഷാബന്ധന്‍ ദിനമായ ശനിയാഴ്ച ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്താണ് യുവതി ജീവനൊടുക്കിയത്.

ഇവരുടെ വീട്ടില്‍ എത്തിയവര്‍ക്ക് കാണാനായതാകട്ടേ വേദനിപ്പിയ്ക്കുന്ന കാഴ്ചകളും. ദിവസങ്ങള്‍ പഴക്കമുള്ള രണ്ട് ചപ്പാത്തി ഒരു അലൂമിനിയം പ്‌ളേറ്റില്‍ ഉണ്ടായിരുന്നു. ഇത് മാത്രമായിരുന്നു ആ വീട്ടില്‍ ഉണ്ടായിരുന്ന ഏക ഭക്ഷണ സാധനം. പേരി്‌ന് പോലും അരിയോ ആട്ടയോ എണ്ണയോ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഒരു ജോലി ഉണ്ടായിരുന്നെങ്കില്‍ ഭാര്യ ജീവനൊടുക്കില്ലായിരുന്നെന്ന് ഇവരുടെ ഭര്‍ത്താവ് പറയുന്നു. ഭര്‍ത്താവ് ലക്ഷ്മണിന് ജോലി ലഭിച്ച ദിവസമാണ് മനീഷ ജീവനൊടുക്കുന്നത്. അമ്മയില്ലാത്ത ഇവരുടെ കുട്ടികള്‍ മറ്റൊരു ദുരിത കാഴ്ചയാകുന്നു.












Click it and Unblock the Notifications